ബെംഗളൂരു: ഹോട്ടലിനുമുന്നിൽ ഭക്ഷണംകഴിക്കാൻ നിർത്തിയ മലയാളി കുടുംബത്തിന്റെ കാറിന്റെചില്ലുതകർത്ത് പണവും ഐപോഡും കവർന്നു. ബെംഗളൂരു മദനായകനഹള്ളിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.അബിഗരെ ചിക്കബാനവാരയിലെ താമസക്കാരനും പയ്യന്നൂർ എടാട്ട് സ്വദേശിയുമായ വിജേഷ് ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിലാണ് കവർച്ച നടന്നത്.വിജേഷിന്റെ പരാതിയെത്തുടർന്ന് വെള്ളിയാഴ്ച മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഓണാവധികഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുവരുകയായിരുന്നു വിജേഷും കുടുംബവും.
ഉച്ചയ്ക്ക് രണ്ടരയോടെ മദനായകനഹള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നിൽ കാർനിർത്തി കുടുംബം ഭക്ഷണം കഴിക്കാൻ കയറി.45 മിനിറ്റിനുശേഷം ഭക്ഷണം കഴിച്ച് തിരിച്ചുവന്നതോടെയാണ് കാറിന്റെ ഒരുവശത്തെ ചില്ല് തകർന്ന നിലയിൽ കണ്ടെത്തിയത്.തുടർന്ന് നടന്ന പരിശോധനയിൽ മുൻ സീറ്റിൽ വെച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി.7800 രൂപയും ഐപോഡുമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽ ചില്ല് പൊട്ടിക്കുന്ന മോഷ്ടാവിന്റെ അവ്യക്തദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.പോലീസ് സംഘം ഈ ദൃശ്യങ്ങൾശേഖരിച്ച് പരിശോധിച്ചുവരുകയാണ്.
ആദ്യം സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ സഹായിച്ചു, പിന്നെ പരാതി നല്‍കാനും; കണ്ണൂര്‍ സ്വദേശിനി 29-കാരി അറസ്റ്റില്‍
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നല്‍കിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി.2023 മാര്‍ച്ച് മാസം ആദ്യം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്ബിലുളള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌണ്‍ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നല്‍കി.
തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരില്‍ നിന്നും പണം തട്ടാനും ശ്രമം നടന്നു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ മറ്റ് പ്രതികള്‍, അതില്‍ വഴങ്ങാതായതോടെ അഫ്സീനയും ഷമീറും ചേര്‍ന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഫ്സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്.കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കര്‍ണ്ണാടകയിലെ കുടകിലുള്ള ഒരു റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ അവര്‍ക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീര്‍ കുന്നുമ്മലും നേരത്തെ അറസ്റ്റിലായിരുന്നു. സബ്ബ് ഇൻസ്പെക്ടര്‍ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടര്‍മാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.