Home Featured നടി നിത്യാ മോനോന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു..?

നടി നിത്യാ മോനോന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു..?

by admin

വെള്ളിത്തിരയില്‍ മിന്നുന്ന താരങ്ങളുടെ സ്വകാര്യ ജീവിത്തതിലേക്ക് എത്തി നോക്കാൻ താല്‍പര്യപ്പെടുന്നവരാണ് പലരും.

പ്രത്യേകിച്ചും നടിനടന്മാരുടെ കുടുംബജീവിതം. അവരുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യല്‍ മീഡിയ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. അത്തരത്തില്‍ പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന ഒരു നടിയാണ് നിത്യാമോനോൻ. ഇടയ്ക്കിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്താറുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്ബോള്‍ നടി തന്നെ പലതവണയായി അത് നിഷേധിച്ചും രംഗത്ത് എത്തും. ഇപ്പോഴിതാ വീണ്ടും നിത്യാമേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോള്‍ എത്തുന്ന വാര്‍ത്ത. നടിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നാണ് സൂചന ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സുഹൃത്തും ബിസിനസുകാരനുമായി വിവാഹത്തിന് സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.ഇതിനുമുന്നേയും ഇത്തരം വാര്‍ത്തകള്‍ എത്തിയപ്പോള്‍ നടി തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. മാത്രമല്ല, താൻ ഇപ്പോള്‍ വിവാഹിതയല്ല, വിവാഹം കഴിക്കാൻ തീരുമാനിക്കുമ്ബോള്‍ ആദ്യം നിങ്ങളോട് പറയുമെന്നും നിത്യ മാധ്യമങ്ങളോട് പറഞ്ഞു.

നിത്യ മേനോൻ സിനിമാരംഗത്തേക്ക് കടന്നുവന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായി. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിവിധ ഇന്റസ്ട്രികളിലായി നിത്യയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ബാലതാരമായി ആണ് നിത്യ സിനിമാമേഖലയിലേക്ക് എത്തിയത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമെല്ലാം തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group