ബെംഗ്ലൂരു : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗ്ലൂരു ലുലു മാളില്‍ ഒരുക്കിയ ഡിജിറ്റല്‍ ഡിസ്പ്ലേ ത്രിവര്‍ണ പതാകയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്.ഏറ്റവും വലുപ്പത്തിലുള്ള ഡിജിറ്റല്‍ ഡിസ്പ്ലേ ത്രിവര്‍ണ പതാക എന്ന പട്ടികയിലാണ് ഇന്ത്യൻ റെക്കോര്‍ഡ് ലുലുവിനെ തേടിയെത്തിയത്. ലുലുമാളിന്റെ മുൻവശത്തെ പ്രധാന ഭിത്തിയിലും പ്രവേശന കവാടത്തോട് ചേര്‍ന്ന നോര്‍ത്ത് കോര്‍ട്ടയാര്‍ഡിലുമായാണ് ഏറ്റവും വലുപ്പത്തിലുള്ള ത്രിവര്‍ണ പതാകയുടെ ഡിസ്പ്ലേ പ്രദര്‍ശിപ്പിച്ചത്.305 അടി ഉയരത്തിലും 70 അടി വീതിയിലുമാണ് ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിച്ചത്.
200 ലധികം ലൈറ്റുകള്‍ കൊണ്ടാണ് ഈ ത്രിവര്‍ണ പതാക ഡിസ്പ്ലേ ഒരുക്കിയത്. 360 ഡിഗ്രിയില്‍ കറങ്ങുന്ന അശോക ചക്രം പ്രദര്‍ശനത്തില്‍ ഏറെ ആകര്‍ഷകമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വിധികര്‍ത്താക്കള്‍ ലുലു മാളില്‍ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 12 മുതല്‍ 15വരെയാണ് ഈ മനോഹരമായ ഡിജിറ്റല്‍ ത്രിവര്‍ണ പതാക മാളില്‍ പ്രദര്‍ശിപ്പിച്ചത്. ഷോപ്പിങ്ങിനായി എത്തിയ ഉപഭോക്താക്കള്‍ക്ക് വിസ്മയ കാഴ്ചയാണ് ഈ ഡിജിറ്റല്‍ ഡിസ്പ്ലേ സമ്മാനിച്ചത്. ലുലു ഇവന്റസ് ടീമാണ് ഈ ഡിജിറ്റല്‍ ഡിസ്പ്ലേ ത്രിവര്‍ണ പതാക ഒരുക്കിയത്.
ലുലുവിന്റെ ഏറ്റവും മികച്ച ആസൂത്രണവും സാങ്കേതിക തികവുമാണ് ഈ ഡിജിറ്റല്‍ ത്രിവര്‍ണ പതാകയിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ടീം അംഗം ആര്‍ ഹരീഷ് അഭിപ്രായപ്പെട്ടു. ബെംഗ്ലൂരുവിലെ ലുലു മാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ടീം സര്‍ട്ടിഫിക്കറ്റും പുരസ്കാരവും ലുലു ഗ്രൂപ്പിന് സമ്മാനിച്ചു.
രാജ്യത്തെ 20 സര്വകലാശാലകള് വ്യാജമെന്ന് യുജിസി
ന്യൂഡല്ഹി> രാജ്യത്തെ 20 സര്വകലാശാലകള് വ്യാജമെന്ന് റിപ്പോര്ട്ട്. ഡല്ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്വകലാശാല വ്യാജന്മാരില് മുന്പന്തിയില് നില്കുന്ന0ത്.ഇവ യുജിസി മാനദണ്ഡങ്ങള് പാലിക്കാതെ പ്രവര്ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്.ഈ സര്വകലാശാലകള്ക്ക് വിദ്യാര്ഥികള്ക്കായി ഒരു തരത്തിലും ബിരുദ സര്ട്ടിഫിക്കറ്റ് നല്കാന് പോലും യോഗ്യതയില്ലെന്നും യുജിസി വ്യക്തമാക്കി.
യുജിസി മാനദണ്ഡങ്ങളില് നിന്നും വിരുദ്ധമായി ബിരുദങ്ങള് നല്കുന്നത് ശ്രദ്ധയില് പെട്ടതോടെയാണ് ഇവയെ സംബന്ധിച്ച് കൂടുതല് അന്വേഷണം നടത്തിയത്.’ഇത്തരം സര്വകലാശാലകള് നല്കുന്ന ബിരുദങ്ങള് ഉന്നതവിദ്യാഭ്യാസത്തിന് ഉപകരിക്കാത്തതും ജോലി ലഭിക്കുന്നതിന് യാതൊരു വിധത്തിലും ഗുണം ചെയ്യാത്തതുമാണ്.ഇവയ്ക്ക് ഡിഗ്രി നല്കാനുള്ള യാതൊരവകാശവുമില്ല’-യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.