Home Featured ബെംഗളൂരു: ലാൽബാഗ് പുഷ്പമേള; മടക്കയാത്രയ്ക്ക്‌ പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള; മടക്കയാത്രയ്ക്ക്‌ പേപ്പർ ടിക്കറ്റുമായി നമ്മ മെട്രോ

ബെംഗളൂരു: സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് ലാൽബാഗിൽ നടക്കുന്ന പുഷ്പമേള കാണാനെത്തുന്നവർക്ക് മടക്കയാത്രയ്ക്ക് 30 രൂപയുടെ പേപ്പർ ടിക്കറ്റ് നൽകാൻ നമ്മ മെട്രോ.രാവിലെ 10 മുതൽ രാത്രി എട്ട് വരെ ലാൽബാഗ് മെട്രോ സ്റ്റേഷനിൽനിന്ന് ഏത് സ്റ്റേഷനിലേക്ക് പോകാനും ഈ ടിക്കറ്റ് ഉപയോഗിക്കാം.രാവിലെ എട്ട് മുതൽ വൈകീട്ട് ആറ്് വരെ ഏതു സ്റ്റേഷനിൽനിന്നും പേപ്പർ ടിക്കറ്റ് വാങ്ങാം. ലാൽബാഗ് സ്റ്റേഷനിൽ രാത്രി എട്ട് വരെ ലഭ്യമാക്കും.ടിക്കറ്റ് ലാൽബാഗ് മെട്രോ സ്റ്റേഷനിലെ എ.എഫ്.സി. ഗേറ്റിൽ കാണിച്ചാൽ അകത്തേക്ക് പ്രവേശിക്കാം.

ഇറങ്ങുന്ന സ്റ്റേഷനിൽ ടിക്കറ്റ് മടക്കി നൽകണം. അന്ന് മാത്രമേ ടിക്കറ്റ് ഉപയോഗിക്കാനാകൂ.സ്വാതന്ത്ര്യദിനത്തിൽ ലാൽബാഗ് മെട്രോ സ്റ്റേഷനിലുണ്ടാകുന്ന വൻ തിരക്കിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. പുഷ്പമേളയുടെ സമാപന ദിവസമാണ് ഓഗസ്റ്റ് 15.

കെഎസ്‌ആര്‍ടിസി ഓണക്കാലത്ത് 55 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും

കെഎസ്‌ആര്‍ടിസി ഓണക്കാലത്ത് 55 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ പ്രത്യേക സര്‍വീസുകള്‍.കൂടാതെ 23 മുതല് 28 വരെയും അധിക സര്വീസുകളുണ്ട്.30 സര്‍വീസുകളാണ് നിശ്ചയിച്ചിരുന്നെങ്കിലും തിരക്ക് കൂടിയതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.കോഴിക്കോട് ഡിപ്പോയില്‍നിന്ന് 12 ഉം തൃശൂര്‍ ഡിപ്പോയില്‍നിന്ന് ആറും എറണാകുളം ഡിപ്പോയില്‍നിന്ന് 14 ഉം കോട്ടയത്തുനിന്ന് ആറും കണ്ണൂരില്‍നിന്ന് നാലും തിരുവനന്തപുരം സെൻട്രലില്‍നിന്ന് എട്ടും സര്‍വീസുകളാണ് അധികമായി നടത്തുന്നത്.

സ്വകാര്യ സര്‍വീസുകളെ അപേക്ഷിച്ച്‌ വൻ കുറവാണ് ടിക്കറ്റ് നിരക്കിലുള്ളത്. സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് ഫ്ളക്സി നിരക്ക് ബാധകമാക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ അധികമായി മൂന്ന് ഡീലക്സ് ബസുകള്‍ അടിയന്തരഘട്ടത്തിലുള്ള സര്‍വീസിനായി മാറ്റിനിര്‍ത്തിയിട്ടുണ്ട്.

23 മുതല്‍ 28 വരെ അധികമായി നടത്തുന്ന സര്‍വീസുകള്‍:രാത്രി 9.15ന് ബംഗളൂരു–കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.45ന് ബംഗളൂരു-കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), രാത്രി 9.15ന് ബംഗളൂരു- തൃശൂര്‍ (സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി), വൈകിട്ട് 6.30ന് ബംഗളൂരു – എറണാകുളം (സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി), രാത്രി 8.30ന് ബംഗളൂരു- എറണാകുളം (സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി), രാത്രി 7.10ന് ബംഗളൂരു– കോട്ടയം (സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി), രാത്രി 10.45ന് ബംഗളൂരു-കണ്ണൂര്‍ ( ഇരിട്ടി വഴി), രാത്രി 7.30ന് ബംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി).

You may also like

error: Content is protected !!
Join Our WhatsApp Group