ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ നേരിടാന്‍ തയ്യാറാക്കിയ രണ്ട് വാക്സീനുകളുടെ കാര്യത്തില്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോ ടെക്കിന്റെ കോവാക്സീനും അനുമതി നല്‍കാനാണ് വിദഗ്ധ സമിതി ഡിസിജിഐയോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പള്‍സും, രക്തസമ്മര്‍ദവും നോര്മലാകുന്നു; സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.
വിദഗ്ധസമിതി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുക്കുക. ഇന്നലെ നല്കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു.
അനുമതി ലഭിക്കുന്നതിനോടൊപ്പം വാക്സീനേഷന് റിഹേഴ്സല്‍ കൂടി വിലയിരുത്തിയ ശേഷമാകും വിതരണം ആരംഭിക്കുക. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമാനി മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം കൊവിഷീല്‍ഡ് ഡോസിന് 250 രൂപയാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന വില. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന്.
ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിന് വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടവാക്സിനേഷന്‍ യജ്ഞത്തില്‍ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ മൂന്ന് കോടി ആളുകള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കും.
ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പോലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.
ആര്‍ത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം; സ്ത്രീകള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നു!
- ഇന്നത്തെ വിശദമായ കർണാടക കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം
- അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അതിതീവ്ര വൈറസ് തമിഴ്നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത
- കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും
- ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
- പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
- മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- കേരളത്തില്‍ 5215 പേര്‍ക്ക് കൂടി കോവിഡ്; 4621 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം, 30 മരണം
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി