Home Featured ‘ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്ത് സമ്ബാദിക്കാം’; വമ്ബന്‍ തട്ടിപ്പിനിരയായി യുവാവ്

‘ഇന്‍സ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്ത് സമ്ബാദിക്കാം’; വമ്ബന്‍ തട്ടിപ്പിനിരയായി യുവാവ്

by admin

മുംബൈ: സൈബര്‍ തട്ടിപ്പില്‍ യുവാവിന് ലക്ഷങ്ങള്‍ നഷ്ടമായി. ബോളിവുഡ് താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്ന ജോലിയിലുടെ പേരിലാണ് വമ്ബൻ തട്ടിപ്പ്. സംഭവത്തില്‍ താനെ സ്വദേശിയായ 32കാരന് 37 ലക്ഷം രൂപ നഷ്ടമായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സെലിബ്രിറ്റി താരങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്ന പാര്‍ട്ട്‌ടൈം ജോലിയില്‍നിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്‌ആപ്പ് വഴിയാണ് ജോലിയെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരു അജ്ഞാത നമ്ബറില്‍നിന്ന് മെസേജ് ലഭിച്ചത്. ഒരു പോസ്റ്റ് ലൈക്ക് ചെയ്താല്‍ 70 ലക്ഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. ഇത്തരത്തില്‍ ദിവസം 3,000 രൂപ വരെ സമ്ബാദിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട ‘ജോലി’ ആരംഭിച്ചു. ഒരു ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതിന് 210 രൂപ ലഭിക്കുകയും ചെയ്തു. ഇതിനുശേഷം ഒരു ക്രിപ്‌റ്റോ കറൻസി ഗ്രൂപ്പിലേക്ക് യുവാവ് ആഡ് ചെയ്യപ്പെട്ടു. ഇതില്‍ ക്രിപ്‌റ്റോകറൻസി വാങ്ങാനെന്നു പറഞ്ഞ് ഒരു തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.

ആദ്യ ഘട്ടത്തില്‍ 9,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. ഇതില്‍നിന്ന് 9,980 രൂപ തിരിച്ചു ലഭിച്ചു. ഇതില്‍ വിശ്വാസം തോന്നി കൂടുതല്‍ പണം നിക്ഷേപിക്കാൻ തുടങ്ങി. 30,000 രൂപ നിക്ഷേപിച്ചപ്പോള്‍ 8,208 രൂപയാണ് ലാഭമായി കിട്ടിയത്. ഇതിനു പിന്നാലെ ‘വി.ഐ.പി അക്കൗണ്ട്’ ലഭിച്ചു. ഇതില്‍ വൻതുക നിക്ഷേപിക്കാൻ തുടങ്ങി. നിക്ഷേപം ലക്ഷങ്ങള്‍ കടന്നതോടെ ലാഭം മുടങ്ങാൻ തുടങ്ങി. ലാഭം ലഭിക്കാൻ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് യുവാവ് തിരിച്ചറിയുന്നത്. അപ്പോഴേക്കും 37 ലക്ഷം രൂപ കൈയില്‍നിന്ന് പോയിരുന്നു.

ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു യുവാവ്. സംഭവത്തില്‍ സൈബര്‍ കുറ്റകൃത്യത്തിനു കേസെടുത്ത് താനെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group