കൊച്ചി > അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ കേസ് വേണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടൻ വിനായകൻ. തനിക്കെതിരെ കേസ് വേണമെന്നാണ് വിനായകൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഉമ്മൻ ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ ചാണ്ടി ഉമ്മൻ വിനായകനെതിരെ കേസ് പാടില്ലെന്ന് പറഞ്ഞിരുന്നു. ചാനലിന് നല്‍കിയ ബൈറ്റിൻറെ സ്ക്രീൻ ഷോട്ട് അടക്കം വെച്ചാണ് വിനായകൻറെ പോസ്റ്റ്.
ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവില്‍ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത്. ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ കലൂരിലെ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനല്‍ ചില്ലുകള്‍ തകര്‍ത്തുവെന്നും കാണിച്ച് വിനായകനും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിൻവലിച്ചു.