Home Featured ആരുമായും സഖ്യത്തിനില്ല; ദള്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേവഗൗഡ

ആരുമായും സഖ്യത്തിനില്ല; ദള്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേവഗൗഡ

by admin

ബംഗളൂരു: ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ. എന്‍ഡിഎയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി.

എത്ര സീറ്റ് ജയിക്കും എന്നതല്ല വിഷയം. അത് അഞ്ചോ ആറോ മൂന്നോ രണ്ടോ ആയിക്കോട്ടെ. സ്വതന്ത്രമായി ആയിരിക്കും ജനതാ ദള്‍ തെരഞ്ഞെടുപ്പിനെ നേരിടുക. പാര്‍ട്ടി ശക്തമായ സീറ്റുകളില്‍ മാത്രമായിരിക്കും മത്സരിക്കുക. സീറ്റുകള്‍ ഏതൊക്കെയെന്ന് പ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവഗൗഡ പറഞ്ഞു.

ജനതാ ദള്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. പാര്‍ട്ടി നേതാവും ഗൗഡയുടെ മകനുമായ എച്ച്‌ഡി കുമാരസ്വാമി ഇതു നിഷേധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രതികരണം ആരാഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് കുമാരസ്വാമി പറഞ്ഞത്.

നടുറോഡില്‍ ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍-

ചെന്നൈ: തമിഴ്‌നാട്ടില്‍ നടുറോഡില്‍ വച്ച്‌ ആഢംബര കാറായ ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു. പച്ച നിറത്തിലുള്ള കാറിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചെന്നൈ ക്രോംപെട്ടിലെ തിരക്കുള്ള റോഡില്‍ വച്ചാണ് സംഭവം.തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു. 22കാരനായ പാര്‍ഥസാരഥിയായിരുന്നു ഡ്രൈവര്‍.ടിണ്ടിവനത്തിലേക്ക് കാര്‍ ഓടിച്ച്‌ പോകുമ്ബോഴാണ് തീ ഉയര്‍ന്നത്. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group