Home Featured ബാറിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു

ബാറിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു

by admin

കണ്ണൂര്‍. കാട്ടാമ്ബള്ളിയില്‍ ബാറിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. വളപട്ടണം ചിറക്കല്‍ സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാമ്ബള്ളി കൈരളി ബാറിലാണ് സംഭവം. മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. പ്രതി മൂന്നുനിരത്ത് സ്വദേശി നിഷാനെ കണ്ടെത്താൻ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മസാല ദോശയോടൊപ്പം സാമ്ബാര്‍ നല്‍കിയില്ല; റെസ്റ്റോറന്റിന് 3500 രൂപ പിഴ

പഠ്‌ന| ഉപഭോക്താവിന് സ്‌പെഷ്യല്‍ മസാല ദോശയോടൊപ്പം സാമ്ബാര്‍ നല്‍കാതിരുന്ന റെസ്റ്റോറന്റിന് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 3500 രൂപയാണ് പിഴ ചുമത്തിയത്. ബിഹാറിലെ ബക്സര്‍ ജില്ലയിലാണ് സംഭവം.

ബക്സര്‍ ജില്ലയിലെ നമക് റെസ്റ്റോറന്റില്‍ നിന്ന് മനീഷ് ഒരു സ്‌പെഷ്യല്‍ മസാലദോശ ഓര്‍ഡര്‍ ചെയുകയായിരുന്നു. 140 രൂപയായിരുന്നു ദോശയുടെ വില. പാഴ്‌സല്‍ തുറന്നപ്പോള്‍ അതില്‍ സാമ്ബാര്‍ ഇല്ലായിരുന്നു.റസ്റ്റോറന്റ് മാനേജരോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും മാനേജര്‍ മോശമായി പെരുമാറിയെന്ന് മനീഷ് ആരോപിച്ചു.

തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ വിധി. ഒടുവില്‍ റസ്റ്റോറന്റ് ഉടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group