ബംഗളൂരു: 200 യൂനിറ്റുവരെ സൗജന്യ വൈദ്യുതി ഉറപ്പുനല്‍കുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധിയില്ലെങ്കിലും ജൂലൈ 25നുമുമ്ബ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ ആനുകൂല്യം ലഭിക്കില്ല.25നുശേഷം അപേക്ഷിക്കുന്നവരെ ആഗസ്റ്റിലെ പട്ടികയില്‍ പരിഗണിക്കും. ജൂലൈ ഒന്നു മുതലാണ് പദ്ധതി നടപ്പാക്കിയത്. യോഗ്യരായ ഉപഭോക്താക്കള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ആഗസ്റ്റ് ഒന്നിന് പുറത്തിറക്കുന്ന ബില്ലില്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഊര്‍ജ വകുപ്പ് കാര്യക്ഷമമാക്കിയിട്ടുണ്ട്.
കൂടാതെ സേവസിന്ധു പോര്‍ട്ടല്‍ വഴിയും സ്വയം രജിസ്റ്റര്‍ ചെയ്യാം.ഓഫ്ലൈനായി രജിസ്റ്റര്‍ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ഇലക്ട്രിസിറ്റി ഓഫിസുകള്‍ സന്ദര്‍ശിക്കാം. ഗ്രാമ വണ്‍, കര്‍ണാടക വണ്‍, ബാംഗ്ലൂര്‍ വണ്‍ കേന്ദ്രങ്ങളിലും അപേക്ഷിക്കാം.ഉപഭോക്താക്കള്‍ക്ക് അവരുടെ കുടിശ്ശിക ബില്ലുകള്‍ ക്ലിയര്‍ ചെയ്യാൻ സര്‍ക്കാര്‍ മൂന്നുമാസത്തെ സമയവും നല്‍കിയിട്ടുണ്ട്. എന്നാല്‍, സെപ്റ്റംബര്‍ 30നുശേഷം ഈ ആനുകൂല്യം ലഭിക്കില്ല. ഇതിനകം ഒരു കോടിയിലേറെ പേര് ‘ഗൃഹജ്യോതി’ സ്കീമിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാണ്ട് അത്രയും ഉപഭോക്താക്കള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് കണക്ക്.
രാജ്യത്തെ വലിയ നടന്മാരില് ഒരാളാണ് ഞാന്‍, ശ്രമിച്ചാല്‍ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്ബാദിക്കാം: പവന് കല്യാണ്‍
തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില് ഒരാളാണ് പവൻ കല്യാണ്‍. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും താരം സജീവമാണ്.ജ്യേഷ്ഠൻ മെഗാസ്റ്റാര്‍ ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് താരം ജനസേന പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു.ഏലൂരില്‍ പാര്‍ട്ടി നേതാക്കളെയും വനിതാ പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേ പവൻ കല്യാണ്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.’
രാജ്യത്തെ വലിയ നടന്മാരില് ഒരാളാണ് ഞാൻ. മറ്റ് മുൻനിര നായകന്മാരോട് മത്സരിക്കാത്ത ഒരു സാധാരണ നായകൻ എന്ന നിലയില്‍, ഞാൻ ഒരു വര്‍ഷത്തില്‍ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്ബാദിക്കുകയും ചെയ്യുന്നു. പക്ഷേ, ശ്രമിച്ചാല്‍ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്ബാദിക്കാം. അതാണ് എന്റെ ശേഷി. എന്നാല്‍ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതല്‍ താല്‍പ്പര്യം’, പവൻ കല്യാണ്‍ പറയുന്നു.