ബെംഗളൂരു: വായ്പാ ആപ്പ് വഴി പണം കടമെടുത്ത് ചൂഷണത്തിനിരയാകുന്നവർ കൂടിവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പോലീസ്.വായ്പാ ആപ്പ് വഴി പണം കടം കൊടുക്കുന്നവരുടെ ഉപദ്രവമുണ്ടാകുമ്പോൾ പരാതി നൽകണമെന്നും പോലീസ് നടപടിയെടുക്കുമെന്നും ജോയന്റ് കമ്മിഷണർ ഓഫ് പോലീസ് (ക്രൈം) എസ്.ഡി. ശരണപ്പ പറഞ്ഞു. രാജ്യത്ത് അനധികൃതമായി പ്രവർത്തിച്ച 350-ലേറെ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ടെന്നും ജനങ്ങൾ ഇത്തരം കെണിയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വായ്പാ ആപ്പുകളാണ് ആളുകളെ കുഴിയിൽ ചാടിക്കുന്നത്.
എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതിനാൽ ഒട്ടേറെ പേർ ഇവരുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ട്.യെലഹങ്ക നിട്ടെ മീനാക്ഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി തേജസ്സ് (22) ആണ് മരിച്ചത്. സുഹൃത്തിന് നൽകാനാണ് തേജസ് വായ്പാ ആപ്പ് വഴി പണം കടം വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയപ്പോൾ ഇരട്ടിത്തുക ബാധ്യതയാവുകയായിരുന്നു.ഇത്തരം ആപ്പുകളേക്കാൾ പലിശ കുറവുള്ള ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമുണ്ടെന്നും പണത്തിനായി ഈ മാർഗം ഉപയോഗിക്കണമെന്നും ശരണപ്പ ആവശ്യപ്പെട്ടു.
നേരത്തേ ഇത്തരം ആപ്പുകൾക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും ഇപ്പോൾ പുതിയ ആപ്പുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആളുകൾക്ക് പണം നൽകാൻ വായ്പാ ആപ്പുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് എടുക്കേണ്ടതുണ്ട്. 2022-ൽ പ്ലേസ്‌റ്റോറിന്റെ നയങ്ങൾ ലംഘിച്ച 3,500 വായ്പാ ആപ്പുകൾക്കെതിരേ ഗൂഗിൾ നടപടിയെടുത്തിരുന്നു.
തക്കാളിവില കുതിക്കുന്നു; 341 ശതമാനം വര്‍ധന
തക്കാളിവിലയില്‍ ഒരുവര്‍ഷത്തിനിടെ 300 ശതമാനത്തിലധികം വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേസമയം തക്കാളിവില 24.68 രൂപയായിരുന്നു.വ്യാഴാഴ്ച ഉപഭോക്തൃകാര്യ വിഭാഗം വെബ്സൈറ്റില്‍ തക്കാളി കിലോയ്ക്ക് 114.72 രൂപയാണ് ശരാശരി വില. പരാമവധി വിലയാകട്ടെ 224 രൂപ. 341 ശതമാനം വര്‍ധന. പ്രധാന തക്കാളി ഉല്‍പ്പാദക സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്തമഴയും വെള്ളപ്പൊക്കവും ആയതിനാലാണ് വില കുതിച്ചുയരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ആന്ധ്രയില്‍ തക്കാളി കര്‍ഷകൻ കൊല്ലപ്പെട്ടുആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലെ മദനപ്പള്ളിയില് തക്കാളി കര്‍ഷകൻ ദാരുണമായി കൊല്ലപ്പെട്ടു. മികച്ച വിളവ് കിട്ടിയ തക്കാളി ചന്തയിലെ കടയില്‍ വിറ്റതിന് പിന്നാലെയാണ് ബോഡി മല്ലേദിനിലെ നരേം രാജശേഖര്‍ റെഡ്ഡി കൊലപ്പെട്ടത്. തക്കാളി വിറ്റ പണം കവരാൻ എത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് ചിലയിടങ്ങളില് തക്കാളി വില കിലോക്ക് 200 രൂപയ്ക്കും മുകളിലാണ്. തക്കാളി സംരക്ഷിക്കാൻ ചിലയിടത്ത് വ്യാപാരികള്‍ കാവല്ക്കാരെ നിര്ത്തിയത് വൻ വാര്‍ത്തയായിരുന്നു.