Home Featured ഏഴ് കിലോ സ്വർണ-വജ്ര ആഭരണങ്ങൾ;20 വർഷമായി ജയലളിതയുടെ ‘നിധി’ വിധാൻസൗധയിൽ

ഏഴ് കിലോ സ്വർണ-വജ്ര ആഭരണങ്ങൾ;20 വർഷമായി ജയലളിതയുടെ ‘നിധി’ വിധാൻസൗധയിൽ

by admin

ബെംഗളൂരു: കഴിഞ്ഞ 20 വർഷമായി അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കർണാടക നിയമസഭയായ വിധാൻസൗധയിൽ. ജയലളിതയുടെ ഉടമസ്ഥതയിലായിരുന്ന ഏഴ് കിലോ സ്വർണ-വജ്ര ആഭരണങ്ങൾ അടക്കം നിരവധ ആഡംബര വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. സ്വർണത്തിന് പുറമേ, 600 കിലോ വെള്ളി ആഭരണങ്ങൾ, 11344 സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ എന്നിവയാണ് ജയലളിതയുടെ വസതിയിൽ നിന്ന് അന്ന് പിടിച്ചെടുത്തത്. പിന്നീട് വിധാൻസൗധയിലാണ് സൂക്ഷിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ജയലളിതയിൽനിന്ന് സ്വർണവും വജ്രവും വെള്ളിയുമടക്കം പിടിച്ചെടുത്തത്. ഇതെല്ലാം അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ നേടിയതാണെന്നായിരുന്നു കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതിനാൽ സ്വത്തുക്കൾ പ്രതിയുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചതാണ് ബന്ധുക്കളായ ദീപക്കും ദീപക്കിനും തിരിച്ചടിയായത്. ജലയളിതയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്.

എന്നാൽ ഈ വസ്തുക്കൾ അനന്തരാവകാശികൾക്ക് നൽകുന്നതിനെ ആന്‍റി കറപ്ഷൻ ബ്യൂറോ ശക്തമായി എതിർത്തു. സ്വത്തുക്കൾ സമ്പാദിച്ചത് അനധികൃതമായതിനാൽ പരമ്പാര​ഗത സ്വത്തുപോലെ കൈമാറാനാകില്ലെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാ​ദം. ഈ വാദം അം​ഗീകരിച്ചാണ് ഹർജി പ്രത്യേക കോടതി തള്ളിയത്. നേരത്തെ ജയലളിതയുടെ അനന്തരാവകാശികളായി ദീപയെയും ദീപക്കിനെയും അം​ഗീകരിച്ചിരുന്നു. 

തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും; ‘ആര്‍ഡിഎക്സ്’ ഓണത്തിന്

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്സി’ന്റെ റിലീസ് വിവരം പുറത്തുവിട്ടു. ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് സെക്കൻഡ് ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. 

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ,ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

You may also like

error: Content is protected !!
Join Our WhatsApp Group