ബംഗളൂരു: രാജ്യത്തെ എല്ലാവര്‍ക്കും ഏകവ്യക്തി നിയമംപോലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരൊറ്റ വിദ്യാഭ്യാസ നയം എന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ക്ക് കര്‍ണാടകയില്‍ തിരുത്ത്.
ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) പകരമായി സ്വന്തമായി സംസ്ഥാന വിദ്യാഭ്യാസ നയം (എസ്.ഇ.പി) രൂപവത്കരിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങി.
എൻ.ഇ.പി കര്‍ണാടകയില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതായും പകരമായി വിദഗ്ധ സംഘത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് സ്വന്തമായി വിദ്യാഭ്യാസ നയം (എസ്.ഇ.പി) തയാറാക്കുമെന്നും മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. എൻ.ഇ.പി ഏകപക്ഷീയവും രാജ്യത്തിന്റെ വൈജാത്യങ്ങള്‍ ഉള്‍ക്കൊള്ളാത്തതുമാണെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയും പറഞ്ഞു.
എൻ.ഇ.പി നടപ്പാക്കില്ലെന്നും പ്രാദേശിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് സംസ്ഥാനം സ്വന്തമായി നയം രൂപവത്കരിക്കുമെന്നും കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. എൻ.ഇ.പി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനെതിരാണെന്നും നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുള്ള രാജ്യത്തിന് ഉചിതമല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 2020ലാണ് രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ മേഖല പിന്തുടരേണ്ട ചട്ടങ്ങളുള്ള ഏകവിദ്യാഭ്യാസ നയം (എൻ.ഇ.പി) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
2021 ആഗസ്റ്റില്‍ മുൻ ബി.ജെ.പി സര്‍ക്കാറാണ് രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ എൻ.ഇ.പി നടപ്പാക്കിയത്. തുടര്‍ന്ന് മധ്യപ്രദേശും ഉത്തര്‍പ്രദേശും സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. എൻ.ഇ.പിക്ക് അനുസരിച്ച് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരിക്കാൻ ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ടയും ഇറച്ചിയും വേണ്ടെന്നും സസ്യാഹാരമാണ് വേണ്ടതെന്നുമടക്കമുള്ള നിര്‍ദേശങ്ങളായിരുന്നു സമിതിയുടേത്. മുട്ടയും ഇറച്ചിയും ആരോഗ്യം മോശമാക്കും, പരമ്ബരാഗത ഭക്ഷണരീതിയാണ് നല്ലത്, ഇത് വെജിറ്റേറിയൻ ഭക്ഷണമാണ് തുടങ്ങിയവയായിരുന്നു സമിതി നിര്‍ദേശങ്ങള്‍.
വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് യോഗ നല്ലതാണ്, മൃഗാധിഷ്ഠിത ഭക്ഷണത്തിനു പകരം സസ്യാധിഷ്ഠിത ആഹാരം ശീലമാക്കണം തുടങ്ങി ശാസ്ത്രീയമായ തെളിവുകളില്ലാത്ത നിരവധി കാര്യങ്ങളാണ് സമിതി റിപ്പോര്‍ട്ടിലുള്ളതെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ അറിയിച്ചിരുന്നു. ഭാഷാപഠനം, വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള ഭാഷ, ഇന്ത്യയെ കുറിച്ചുള്ള അറിവ് എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും എതിര്‍പ്പിനിടയാക്കിയിരുന്നു.
അഞ്ചാം ക്ലാസ് വരെ നിര്‍ബന്ധമായും അല്ലെങ്കില്‍ എട്ടാം ക്ലാസും അതിനും മുകളിലും വരെയുള്ള കുട്ടികളെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. ശാസ്ത്രീയ അറിവുകള്‍ക്കു പകരം കെട്ടുകഥകള്‍ അടങ്ങിയ പൗരാണിക ഇന്ത്യൻ അറിവുകള്‍ സ്കൂളില്‍ പഠിപ്പിക്കുകയും സത്യമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയായിരിക്കും എൻ.ഇ.പി നടപ്പാക്കിയാല്‍ സംജാതമാവുകയെന്നും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
മദ്യത്തിന് നികുതി വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍
സംസ്ഥാനത്ത് മദ്യത്തിനുള്ള നികുതി വര്‍ധിപ്പിച്ച് കര്‍ണാടക. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുവാനുള്ള അധിക തുക കണ്ടെത്തുവാനായി മദ്യത്തിനുള്‍പ്പെടെ നികുതി വര്‍ധിപ്പിക്കുന്ന ബജറ്റ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ അവതരിപ്പിച്ചു.ഇന്ത്യൻ നിര്‍മിത വിദേശ മദ്യത്തിന്റെ അധിക എക്സൈസ് തീരുവ 20 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിയറിന്റെ തീരുവ 175% ത്തില്‍ നിന്ന് 185% ആയും ഉയര്‍ത്തി