ബെംഗളൂരു: സംസ്ഥാനത്തെ വൈദ്യുതിയുടെ ഏക വിതരണക്കാരായ കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെടിപിസിഎൽ) നിരവധി അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും നാളെ, വൈദ്യുതി മുടങ്ങും. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെയാണ് (ബെസ്കോം) മുന്നറിയിപ്പ്. ടവറുകൾ സ്ഥാപിക്കൽ, അവസ്ഥ നിരീക്ഷണം, ബസ് ഐസൊലേറ്ററുകളുടെ അറ്റകുറ്റപ്പണികൾ, ഹോട്ടലൈൻ നിരീക്ഷണങ്ങൾ, ബസ് കപ്ലിംഗ് ജോലികൾ എന്നിവയ്ക്കൊപ്പം ആദ്യ പാദത്തിലെ ആനുകാലിക അറ്റകുറ്റപ്പണികൾ ഈ ജോലികളിൽ പ്രധാനമായും ഉൾപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്നതിനാൽ കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ :വിശ്വപ്രിയ ലേഔട്ട്, ബേഗൂർ കോപ്പ റോഡ്, ദേവരച്ചിക്കനഹള്ളി, അക്ഷയനഗര, പ്രസ്റ്റീജ് സോംഗ് ഓഫ് സൗത്ത്, തേജസ്വിനി നഗര, ഹിരാനന്ദനി അപ്പാർട്ട്മെന്റും പരിസര പ്രദേശങ്ങളും, എലിറ്റ പ്രൊമെനേഡ് അപ്പാർട്ടുമെന്റുകൾ, കെആർ ലേഔട്ട്, ശാരദ നഗർ, കുഞ്ചുഗട്ട, സബ് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശങ്ങൾ, L6 & T6 /ഹരോബെലെ, കുന്നൂർ, ഹുകുന്ദ, കോടിഹള്ളി, ബിഹള്ളി, ഹുനസേനഹള്ളി എന്നിവിടങ്ങളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും 11 കിലോവോൾട്ട് (കെവി) സബ് സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലുമാകും വൈദ്യുതി മുടങ്ങുക.
വിവാഹിതനും വിവാഹിതയും തമ്മിലുള്ള ലൈംഗിക ബന്ധം : ബലാത്സംഗ കേസ് റദ്ദാക്കി ഹൈക്കോടതി
എറണാകുളം : വിവാഹിത, വിവാഹിതനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതില്‍ ബലാത്സംഗം ആരോപിച്ചുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പ്രതി വിവാഹിതനാണെന്ന കാര്യം കല്യാണം കഴിഞ്ഞ് കുട്ടികളുമുള്ള പരാതിക്കാരിയ്‌ക്കറിയാമായിരുന്നു.പല സന്ദര്‍ഭങ്ങളിലും ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.
സമ്മതത്തോടെയായിരുന്നില്ല ഈ ബന്ധമെന്ന് പറയാനാകില്ലെന്ന് എഫ് ഐ ആര്‍ റദ്ദാക്കിയ ഉത്തരവില്‍ ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു ഹര്‍ജിക്കാരൻ. പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറാൻ പരാതിക്കാരി ശ്രമിച്ചു.
ബന്ധം അവസാനിപ്പിക്കില്ല’ : എന്നാല്‍ ബന്ധം അവസാനിപ്പിച്ചാല്‍ താൻ ആത്മഹത്യ ചെയ്യുമെന്ന് ഹര്‍ജിക്കാരൻ ഭീഷണി മുഴക്കി. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തുവെന്നാരോപിച്ച് സ്‌ത്രീ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അതിനിടെ പരാതിയിന്മേല്‍ തങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് ഹര്‍ജിയിന്മേല്‍ വാദം നടക്കവെ പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. തുടര്‍ന്നാണ് പരസ്‌പര സമ്മതത്തോടെയുണ്ടായ ലൈംഗിക ബന്ധത്തില്‍ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എഫ് ഐ ആര്‍ നടപടികള്‍ ജസ്റ്റിസ് കെ. ബാബു റദ്ദാക്കിയത്.