ബെംഗളൂരു: ബെംഗളൂരു – ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഭോപാലിലെ റാണി കമലാപതി റെയിൽവേസ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മറ്റു നാല് വന്ദേഭാരത് തീവണ്ടികൾക്കൊപ്പമാണ് ബെംഗളൂരു – ധാർവാഡ് വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്. ഇതേസമയത്ത് ധാർവാഡ് റെയിൽവേസ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോത്, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ പങ്കെടുക്കും.
ചൊവ്വാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും. സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. നിലവിൽ ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. സാധാരണ തീവണ്ടികളിൽ ബെംഗളൂരുവിൽനിന്ന് ധാർവാഡെത്താൻ 10 മണിക്കൂർ വേണം. വന്ദേഭാരത് വരുന്നതോടെ 6.35 മണിക്കൂർ മതിയാകും.
മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം; വിദഗ്ധ പരിശോധനക്ക് ശേഷം ഇന്ന് അന്‍വാര്‍ശേരിയിലേക്ക്
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാൻ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മഅ്ദനി ഇന്ന് അൻവാര്‍ശേരിയിലേക്ക് പുറപ്പെടും. ഇന്നലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷം അൻവാര്‍ശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും മഅ്ദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.
ഭരണമാറ്റത്തോടെ ഇതില്‍ ചില ഇളവുകള്‍ ലഭിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.12 ദിവസമാണ് മഅ്ദനി കേരളത്തില്‍ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.