Home Featured കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം.

കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം.

by admin

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കര്‍ശന ഉപാദികളോടെ ജനസംഖ്യ നിയന്ത്രണം നടപ്പാക്കാന്‍ ഉദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ദമ്ബതികള്‍ക്കുണ്ടെന്നും സൂപ്രീംകോടതിയല്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ എത്ര എണ്ണം വേണമെന്ന തീരുമാനം ദമ്ബതികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് അറിയിച്ചത്. ഇന്ത്യയില്‍ ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയാല്‍ അത് പലതരത്തിലുള്ള സാമൂഹിക അസമത്വങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും എത്ര കുട്ടികള്‍ വേണമെന്ന തീരുമാനിക്കാനും കുടുംബാസുത്രണം നടത്താനും അവകാശവും അധികാരവും വ്യക്തികള്‍ക്ക് ഉണ്ട്.

ഭരണഘടന പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ പെടുന്നതാണെന്നും അതുകൊണ്ട് സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ നേരത്തെ ദമ്ബതികള്‍ക്ക് പരമാവധി രണ്ട് കുട്ടികളെ പാടുള്ളൂ എന്ന തരത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് അശ്വിനി കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group