ബംഗളൂരു: സൗജന്യമായി അരി നല്‍കുന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അരി അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപണം.ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) അരി നല്‍കാമെന്ന് നേരത്തേ സമ്മതിച്ചതാണെന്നും എന്നാല്‍ ഇതിന് കഴിയില്ലെന്നു പറഞ്ഞ് ഇപ്പോള്‍ സംസ്ഥാനത്തിന് കത്തയച്ചിരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഉദാഹരണമാണിത്.
പാവപ്പെട്ടവരുടെ ഭക്ഷണം തടയുകയാണ് ബി.ജെ.പി. പാവപ്പെട്ടവരെ ചതിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. നേരത്തേ 2.28 ലക്ഷം മെട്രിക് ടണ്‍ അരി നല്‍കാമെന്ന് എഫ്.സി.ഐ സമ്മതിച്ചിരുന്നതാണ്. എന്നാല്‍, അവരിപ്പോള്‍ കാലുമാറിയെന്നും ശിവകുമാര്‍ ആരോപിച്ചു.ബി.പി.എല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ അരി സൗജന്യമായി നല്‍കുന്ന ‘അന്നഭാഗ്യ’ പദ്ധതി കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. പദ്ധതി ജൂലൈ ഒന്നുമുതലാണ് നടപ്പാക്കുക. ബി.പി.എല്‍ കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അന്ത്യോദയ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഒരാള്‍ക്ക് വില 500 രൂപ! 22 കുട്ടികളെ കടത്തി ജ്വല്ലറി ഉടമ; ഒരു നേരത്തെ ഭക്ഷണം നല്‍കി 18 മണിക്കൂര്‍ അടിമവേല!
രാജസ്ഥാനില്‍നിന്ന് കുട്ടിക്കടത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ജയ്പൂരിലെ ഒരു ജ്വല്ലറി ഉടമയാണ് 22 കുട്ടികളെ ബിഹാറില്‍നിന്ന് കടത്തിയതായി റിപ്പോര്‍ട്ടുള്ളത്.രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെത്തിച്ച് 18 മണിക്കൂറോളം കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചെന്നും വെളിപ്പെടുത്തലുണ്ട്. ജയ്പൂര്‍ പൊലീസും ശിശുക്ഷേമ സമിതിയും എൻ.ജി.ഒ ആയ നയാ സവേരയുമാണ് ഞെട്ടിപ്പിക്കുന്ന കുട്ടിക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഷാനവാസ് എന്ന ഗുഡ്ഡുവാണ് ബിഹാറിലെ സിതാമര്‍ഹിയില്‍നിന്നും മുസഫര്‍പൂരില്‍നിന്നും കുട്ടികളെ ചുളുവിലയ്ക്ക് കടത്തിയത്. ഒരാള്‍ക്ക് 500 രൂപ എന്ന നിരക്കിലാണ് ഇയാള്‍ കുട്ടികളെ മാതാപിതാക്കളില്‍നിന്ന് വാങ്ങിയത്.
ജയ്പൂരിനടുത്തുള്ള ഭട്ട ബസ്തിയിലാണ് കുട്ടികളെ എത്തിച്ചത്. ഇവിടെ ഗുഡ്ഡുവും ഭാര്യയും ചേര്‍ന്ന് ഇടുങ്ങിയ മുറിയില്‍ കുട്ടികളെ അടച്ചുപൂട്ടി മണിക്കൂറുകളോളം പണിയെടുപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി 18 മണിക്കൂര്‍ നേരമാണ് ആഭരണ നിര്‍മാണ യൂനിറ്റില്‍ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചത്. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് വരുന്ന വിവരം അറിഞ്ഞ് ഗുഡ്ഡുവും ഭാര്യയും ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ നാല് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചാണ് രണ്ടുപേരും കടന്നുകളഞ്ഞത്. ജൂണ്‍ 12നാണ് പൊലീസില്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട ആദ്യ പരാതി ലഭിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് കുട്ടികളുടെ കരച്ചില്‍കേട്ട അയല്‍വാസികള്‍ ശിശുക്ഷേമ സമിതിയെയും നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ‘ബച്ഛ്പൻ ബച്ഛാവോ ആന്ദോളനെ’യും വിവരമറിയിക്കുകയായിരുന്നു. ആന്ദോളനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയാല്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തി.
മാസത്തില്‍ രണ്ടു തവണ മാത്രമാണ് മാതാപിതാക്കളോട് ഫോണില്‍ സംസാരിക്കാൻ അനുമതിയുള്ളത്. സ്പീക്കറിലേ വിളിക്കാൻ പറ്റൂ. മോശമായി ഒന്നും മാതാപിതാക്കളോട് പറയരുതെന്നും ഭീഷണിയുണ്ടായിരുന്നുവെന്നും കുട്ടികള്‍ വെളിപ്പെടുത്തി. കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില മോശമായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും ബിഹാറിലെ സാമൂഹികക്ഷേമ ബോര്‍ഡിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.