Home Uncategorized ആർടിസിക്കും അധിക ധനസഹായം നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്

ആർടിസിക്കും അധിക ധനസഹായം നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്

by admin

ബെംഗളൂരു∙ കർണാടക ആർടിസിക്കും കല്യാണ കർണാടക ആർടിസിക്കും അധിക ധനസഹായം നൽകാനാകില്ലെന്ന് ഗതാഗത വകുപ്പ്. ജീവനക്കാർക്കു വേതനം നൽകാനും ഇന്ധന കുടിശിക നൽകാനുമാണ് ഇവ സർക്കാരിന്റെ സഹായം തേടിയത്.എന്നാൽ പണം സ്വരൂപിക്കാൻ മറ്റു മാർഗങ്ങൾ തേടണമെന്ന് ഇരു കോർപറേഷനുകൾക്കു ഗതാഗത വകുപ്പ് അണ്ടർ സെക്രട്ടറി വി.എസ്.പുഷ്പ അയച്ച കത്തിൽ പറയുന്നു. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച ശക്തി പദ്ധതിക്കു പ്രതിവർഷം 4000 കോടിയോളം ചെലവ് വരുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ സഹായം വേണമെന്നു ആർടിസികൾ വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യയാത്ര;മെട്രോ മെട്രോ സർവീസിനെ ബാധിച്ചില്ല

ബെംഗളൂരു∙ സർക്കാർ ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിച്ചിട്ടും മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയരുന്നു. സൗജന്യയാത്ര പദ്ധതി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച 6.32 ലക്ഷം പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ചൊവ്വാഴ്ച 6.15 ലക്ഷം പേരും എത്തി. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 6.3 ലക്ഷം കടന്നിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 50,000 യാത്രക്കാർ വർധിച്ചതായി ബിഎംആർസി അറിയിച്ചു. നമ്മ മെട്രോ–ബയ്യപ്പനഹള്ളി– കെആർപുരം പാതയിൽ അടുത്തമാസം വാണിജ്യ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group