ബെംഗളൂരു : സന്തോഷകരമായ ദാമ്ബത്യ ജീവിതം തല്ലിത്തകര്‍ത്തു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി പെണ്‍കുട്ടി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭര്‍ത്താവിനെതിരെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ താൻ ഒട്ടും സന്തുഷ്ടയല്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.
സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കാനുള്ള തന്റെ എല്ലാ സ്വപ്നങ്ങളും ഭര്‍ത്താവ് ഇതിനകം തല്ലിത്തകര്‍ത്തു. ഭര്‍ത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തന്നോട് വഴക്ക് കൂടുന്നതും പതിവാണ്. ഭര്‍ത്താവിനോട് താൻ സ്നേഹത്തോടെ സംസാരിച്ചാല്‍ പോലും മറുപടിയായി ശകാരമാണ് ലഭിക്കാറുള്ളത്.കൂടാതെ പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചന കത്തില്‍ ഒപ്പിടാൻ ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്. യുവതി മാണ്ഡ്യ ജില്ലയില്‍ നിന്നും ഭര്‍ത്താവ് ഹാസൻ ജില്ലയില്‍ നിന്നുമുള്ളതാണ്. അതേസമയം യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പരപ്പന അഗ്രഹാര പൊലീസ് അറിയിച്ചു.
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; മറ്റൊരു കോച്ചും കത്തിക്കാൻ ശ്രമം; പ്രതി പ്രസൂൺ ജിത്തിന്റെ മൊഴി പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ ട്രെയിൻ തീവയ്പ്പ് കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീ കൊളുത്തി ആയിരുന്നെന്ന് പ്രതി പ്രസൂണ്‍ ജിത് സിക്ദര്‍ മൊഴി നല്കി.കൂടാതെ ട്രെയിനിന്റെ മറ്റൊരു കോച്ചും തീവെക്കാൻ ശ്രമം നടത്തിയതായും പ്രതി വെളിപ്പെടുത്തി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും എന്നാല്‍ തീ പടര്‍ന്നില്ല എന്നും പ്രതി പറഞ്ഞു.നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ബോഗിക്കുള്ളില്‍ എത്തിച്ച ശേഷം പ്രതി പ്രസൂണ്‍ ജിത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.പിന്നീട് പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന രാത്രി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസിലെ സാക്ഷി ബി പി സി എല്‍ സുരക്ഷാ ജീവനക്കാരന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
കൃത്യം നടക്കുന്നതിന് മുമ്ബ് പ്രതി റയില്‍വേ ട്രാക്കിലൂടെ നടന്നു നീങ്ങുന്നത് കണ്ടിരുന്നതായി ഈ ഉദ്യോഗസ്ഥൻ പോലീസിന് മൊഴി നല്‍കിയിരുന്നു. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം അന്വേഷണം അവസാനിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്.