ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള പത്ത് മെമു (മെയിൻ ലൈൻ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തി.06531 കെ.എസ്.ആര് ബംഗളൂരു സിറ്റി-ദേവനഹള്ളി, 06533 ദേവനഹള്ളി -യെലഹങ്ക, 06534 യെലഹങ്ക -കെ.ഐ.എ, 06535 ദേവനഹള്ളി -ബംഗളൂരു കന്റോണ്‍മെന്റ്, 06536 ബംഗളൂരു കന്റോണ്‍മെന്റ് -ദേവനഹള്ളി, 06537 ദേവനഹള്ളി-ബംഗളൂരു കന്റോണ്‍മെന്റ്, 06538 ബംഗളൂരു കന്റോണ്‍മെന്റ് -ദേവനഹള്ളി, 06539 ദേവനഹള്ളി -യെലഹങ്ക, 06540 യെലഹങ്ക -ദേവനഹള്ളി, 06532 ദേവനഹള്ളി -കെ.എസ്.ആര് ബംഗളൂരു എന്നീ മെമു ട്രെയിനുകളാണ് നിര്‍ത്തിയത്.
യാത്രക്കാരുടെ എണ്ണം അഞ്ച് ശതമാനത്തിലും കുറഞ്ഞതും ട്രെയിൻ ജീവനക്കാരുടെ ക്ഷാമവും മൂലമാണ് ട്രെയിനുകള്‍ നിര്‍ത്തുന്നതെന്ന് ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ശ്യാം സിങ് പറഞ്ഞു.ജൂണ്‍ ഒന്നുമുതലാണ് സര്‍വിസുകള്‍ നിര്‍ത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സര്‍വിസുകള്‍ നിര്‍ത്തിയത് യാത്രക്കാരുടെ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവില്‍തന്നെ വിമാനത്താവളത്തിലേക്കെത്താൻ റോഡുമാര്‍ഗം വൻ ഗതാഗതക്കുരുക്കാണുള്ളത്.
ആപ്പുവഴിയുള്ള ഓണ്‍ലൈൻ ടാക്സികള്‍ വൻ നിരക്കാണ് ഈടാക്കുന്നത്. ഇടക്കിടെ വൈകുന്നത്, ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താത്തത്, അശാസ്ത്രീയ റൂട്ടുകള്‍, സമയക്രമം തുടങ്ങി വിവിധ കാരണങ്ങളാലാണ് ട്രെയിനുകളില്‍ ആളുകുറഞ്ഞതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ട്രെയിനുകള്‍ നിര്‍ത്തുകയാണ് റെയില്‍വേ ചെയ്തതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
നല്ല വസ്ത്രം ധരിച്ചു, സണ്‍ ഗ്ലാസ് വച്ചു; ദളിത് യുവാവിനും മാതാവിനും മര്‍ദനം
ദളിത് യുവാവിന് നേരെ മര്‍ദനം. നല്ല വസ്ത്രം ധരിക്കുകയും സണ്‍ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് യുവാവിനെ മര്‍ദിച്ചത്.ജിഗാര്‍ ഷെഖാലിയയെന്ന യുവാവിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിലെ പാലൻപൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. എൻഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വച്ചതിനും ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെയും അമ്മയെയും മര്‍ദിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അതേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തില്‍പ്പെട്ട ആറു പ്രതികള്‍ മര്‍ദിക്കുകയും ഡയറി പാര്‍ലറിന് പിറകിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങിയതെന്നും സണ്‍ ഗ്ലാസ് വച്ചതെന്നും ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പൊലീസ് വ്യക്തമാക്കി.