ബംഗളൂരു: ശിവമൊഗ്ഗക്ക് സമീപം ബിദാരെയില് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേര്‍പെട്ടു. തലഗുപ്പ -ബംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.ട്രെയിൻ ശിവമൊഗ്ഗ റെയില്‍വെ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടയുടൻ എൻജിൻ വേര്‍പെടുകയായിരുന്നു.
യാത്രക്കാര്‍ അല്പസമയത്തേക്ക് പരിഭ്രാന്തരായി. എൻജിനും ബോഗിയും തമ്മില്‍ ഘടിപ്പിക്കുന്ന ക്ലിപ്പിങ് അയഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം.റെയില്‍വേ ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ച് ട്രെയിൻ ബംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു.
കര്‍ണാടകയിലെ 24 മന്ത്രിമാരുടെ പട്ടിക പുറത്ത്; ലക്ഷ്മി ആര്. ഹെബ്ബാള്‍ക്കര്‍ ഏക വനിത, റഹിം ഖാനും മന്ത്രി
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത്.എച്ച്.കെ. പാട്ടീല്‍, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വര്‍ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദര്‍ശനാപുര്‍, ശിവാനന്ദ് പാട്ടുല്‍, തിമ്മാപൂര്‍ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാര്‍ജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരണ്‍പ്രകാശ് രുദ്രപ്പ പാട്ടീല്‍, മംഗള്‍ വൈദ്യ, ലക്ഷ്മി ആര്. ഹെബ്ബാള്‍ക്കര്‍, റഹിം ഖാൻ, ഡി. സുധാകര്‍, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകര്‍, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാര്‍.
ഇന്ന് രാവിലെ 11.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് മുമ്ബാകെയാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസ്ഥാനത്തിന് സമ്മര്‍ദവുമായി 20 ഓളം എം.എല്‍.എമാരും ഡല്‍ഹിയിലെത്തിയിരുന്നു. 34 മന്ത്രിസ്ഥാനങ്ങളുള്ള മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ടു മന്ത്രിമാര്‍ 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.പുതിയ മന്ത്രിപ്പട്ടികയില്‍ മുസ്ലിം പ്രതിനിധിയായി ബിദര്‍ നോര്‍ത്തില്‍നിന്നുള്ള റഹിം ഖാൻ ഉണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യസര്‍ക്കാറില്‍ യുവജന-കായിക മന്ത്രിയായിരുന്നു.
ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലെത്തുകയും സൊറാബ സീറ്റില്‍ സഹോദരനും സിറ്റിങ് എം.എല്‍.എയുമായിരുന്ന കുമാര്‍ ബംഗാരപ്പയെ പരാജയപ്പെടുത്തുകയും ചെയ്ത മധു ബംഗാരപ്പ, ബംഗളൂരുവില്‍നിന്ന് കൃഷ്ണബൈരെഗൗഡ, ദിനേശ് ഗുണ്ടുറാവു എന്നിവരും വനിത പ്രതിനിധിയായി ബെളഗാവിയില്‍നിന്നുള്ള ലക്ഷ്മി ഹെബ്ബാള്‍ക്കറും ഇടം പിടിച്ചു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി തെരഞ്ഞെടുപ്പില്‍ ജയിച്ച ലക്ഷ്മണ് സവാദിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും എം.എല്‍.സിയാക്കി ജഗദീഷ് ഷെട്ടാറിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനായും സ്ഥാനം ഒഴിച്ചിട്ടിട്ടില്ല.
മന്ത്രിസഭ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, കര്‍ണാടകയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ്സിങ് സുര്‍ജേവാല, പാര്‍ട്ടി ഓര്ഗനൈസേഷൻ ജന. സെക്ര. കെ.സി. വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്