Home Featured കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പുതിയ സിബിഐ ഡയറക്ടര്‍

കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പുതിയ സിബിഐ ഡയറക്ടര്‍

by admin

സിബിഐക്ക് പുതിയ മേധാവിയായി. കര്‍ണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരെ അധികാരത്തില്‍ വന്നാല് നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീണ്‍ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്.

സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് പുറമെ, മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്‌സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന്‍ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. 1986 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്.

കര്‍ണാടകയിലേത് മോദിയുടെ പരാജയമല്ല: ബൊമ്മെ

ബംഗളൂരു: കര്‍ണാടകയിലേത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമല്ലെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.മോദി കര്‍ണാടകയുടെ മാത്രം നേതാവല്ലെന്നും ദേശീയനേതാവാണെന്നും ബൊമ്മെ പറഞ്ഞു. ഇന്നലെ ബൊമ്മെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ച നടത്തി.

പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍ രാജിവയ്ക്കില്ലെന്നു യോഗത്തിനുശേഷം ബൊമ്മെ പറഞ്ഞു. പ്രതിപക്ഷനേതാവിനെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ല. മണ്ഡലാടിസ്ഥാനത്തില്‍ വിശദമായ വിലയിരുത്തല്‍ നടത്തി തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തും. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്. സംഘടാനപ്രവര്‍ത്തനം നിരന്തര പ്രക്രിയയാണ്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റ് മാത്രമാണു കിട്ടിയത്. എന്നാല്‍, 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 28ല്‍ 19 സീറ്റ് കിട്ടി. ഇത്തവണ ഞങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട നിലയിലാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് തുടങ്ങും-ബൊമ്മെ പറഞ്ഞു.

തോല്‍വി താഴ്മയോടെ അംഗീകരിക്കുന്നു. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി തെറ്റുതിരുത്തി മുന്നോട്ടുപോകും. കര്‍ണാടകയിലെ തോല്‍വി മോദിയുടേതല്ല. പ്രചാരണത്തിനായാണ് അദ്ദേഹം കര്‍ണാടകയിലെത്തിയത്. കര്‍ണാടകയില്‍ വിജയിച്ച കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ പരാജയപ്പെട്ടതാണ്-ബസവരാജ് ബൊമ്മെ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group