ബംഗളൂരു: കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിമയസഭാ കക്ഷി യോഗം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചമുതലപ്പെടുത്തി. നിലവില്‍ സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്ക് വീഴുക.
നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്. എന്നാല്‍ തീരുമാനം എടുക്കാന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോഗത്തില്‍ പ്രമേയം പാസാക്കി.
അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാര്‍ക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവര്‍ എംഎഎല്‍എമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചര്‍ച്ച നടത്തും.
മുന്‍തൂക്കം നിലവില്‍ സിദ്ധരാമയ്യക്കാണ്. എന്നാല്‍ ഡികെ ശിവകുമറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇന്നലെ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി മുദ്രാവാക്യം വിളികളുമായി അനുയായികള്‍ യോഗം നടക്കുന്ന സ്വകാര്യ ഹോട്ടലിന് സമീപം തടിച്ചുകൂടിയിരുന്നു.
‘ഹിജാബ് നിരോധനം മാറ്റും’; കര്‍ണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ
ബംഗളൂരു: ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം കോണ്‍ഗ്രസ് എടുത്തുമാറ്റുമെന്ന് നിയുക്ത എംഎല്‍എ കനീസ് ഫാത്തിമ.
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ മാധ്യമമായ ‘സ്ക്രോളി’നോടായിരുന്നു ഇവരുടെ പ്രതികരണം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥി കൂടിയാണ് കനീസ് ഫാത്തിമ. ‘ഉടന്‍ തന്നെ ഞങ്ങള്‍ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനികളെ ക്ലാസ്മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവര്‍ക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വര്‍ഷമാണ് അവര്‍ക്ക് നഷ്ടമായത്’ കനീസ് ഫാത്തിമ പറഞ്ഞു.
ഉത്തര ഗുല്‍ബര്‍ഗ മണ്ഡലത്തില്‍നിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ തോല്‍പ്പിച്ച് 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തില്‍ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.