ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.ശനിയാഴ്ച രാവിലെ ഒമ്ബതിന് ബിദറിലെത്തുന്ന മോദി ഹുംനാബാദില്‍ റാലിയില്‍ പങ്കെടുക്കും. ബി.ജെ.പി സ്ഥാനാര്‍ഥിയായ സിദ്ദു പാട്ടീലിനെതിരെ മലയാളിയും ജെ.ഡി-എസ് കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിന്റെ മകനുമായ സി.എം. ഫായിസ് മുഹമ്മദാണ് മത്സരിക്കുന്നത്.
ഉച്ചക്ക് ഒന്നിന് വിജയപുരയിലും വൈകീട്ട് മൂന്നിന് ബെളഗാവിയിലെ കുടച്ചിയിലും പ്രചാരണത്തില്‍ മോദി പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് ബംഗളൂരുവിലെത്തുന്ന മോദി നൈസ് റോഡില്‍ മാഗഡി റോഡ് മുതല്‍ സുമനഹള്ളി വരെ 4.5 കിലോമീറ്റര്‍ റോഡ്ഷോയില്‍ പങ്കെടുക്കും.
ഞായറാഴ്ച കോലാര്‍, ഹാസനിലെ ബേലൂര്‍, മൈസുരു എന്നിവിടങ്ങളില്‍ പ്രചാരണം നയിക്കും. മൈസൂരുവില്‍ ജെ.എസ്.എസ് വിദ്യാപീഠ് സര്‍ക്കിള്‍ മുതല്‍ ബന്നിമണ്ഡപ് സര്‍ക്കിള്‍ വരെ അഞ്ചു കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്ല; സുഡാനില്‍നിന്നെത്തിയ 14 മലയാളികള്‍ ബംഗളൂരുവില്‍ കുടുങ്ങി
സുഡാനില്‍നിന്ന് രക്ഷാദൗത്യഭാഗമായി ഒഴിപ്പിച്ചവരില്‍ ബംഗളൂരുവിലെത്തിയ 14 മലയാളികള്‍ കുടുങ്ങി. യെല്ലോ ഫീവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല.ഇവരോട് ക്വാറന്റീനില്‍ പോകാന്‍ വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും കൂട്ടാക്കാതിരുന്നതോടെയാണ് തടഞ്ഞുവെച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജിദ്ദ വഴിയെത്തിയ വിമാനത്തില്‍ 362 പേരാണുണ്ടായിരുന്നത്. ഇതില്‍ 53 പേര് മലയാളികളായിരുന്നു. ഇവരില്‍ കുറച്ചുപേര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും മറ്റുചിലര്‍ ക്വാറന്റീനില്‍ പോകാന്‍ തയാറാവുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ 10 പേരെ കണ്ണൂരിലേക്കും എട്ടുപേരെ തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് തന്നെ അയച്ചു.
21 പേരെ ശനിയാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് അയക്കുമെന്ന് നോര്‍ക്ക അറിയിച്ചു. ബാക്കി 14 പേരുടെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. രാത്രി വൈകിയും ഇവരുടെ കാര്യത്തില്‍ തീരുമാനത്തിനായി നോര്‍ക്ക ശ്രമങ്ങള്‍ തുടരുകയാണ്.