മൈസൂരു: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബി.ജെ.പി. അതിനാൽ, ഊർജിതമായ പ്രചാരണമാണ് സംസ്ഥാനത്തുടനീളം പാർട്ടി നടത്തുന്നത്. സാമൂഹികമാധ്യമങ്ങളെയും പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി 2,800 വാട്സാപ്പ് ഗ്രൂപ്പുകളാണ് മൈസൂരു ജില്ലയിൽ ബി.ജെ.പി. ആരംഭിച്ചിരിക്കുന്നത്.ശരാശരി 200 പേരടങ്ങുന്നതാണ് ഓരോ ഗ്രൂപ്പും. ബി.ജെ.പി. സർക്കാരിന്റെ നേട്ടങ്ങളും പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമാണ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്.
എല്ലാ ദിവസവും ഗ്രൂപ്പുകളുടെ പ്രവർത്തനം പാർട്ടി ഭാരവാഹികൾ വിലയിരുത്തുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ കൂടുതൽ പേരിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുമെന്ന് ബി.ജെ.പി. സാമൂഹികമാധ്യമ വിഭാഗത്തിന്റെ മൈസൂരുവിലെ ഭാരവാഹിയായ ശങ്കരഗൗഡ ബിരധർ പറഞ്ഞു.ആം ആദ്മി പാർട്ടിയും (എ.എ.പി.) പ്രചാരണത്തിനായി സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്.
യുട്യൂബും വാട്സാപ്പുമാണ് പ്രധാനമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് ചാമരാജ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി മാളവിക ഗുബ്ബിവാനി പറഞ്ഞു. എ.എ.പി.യുടെ പരിപാടികളെക്കുറിച്ചും ഡൽഹിയിലെയും പഞ്ചാബിലെയും തങ്ങളുടെ സർക്കാരുകളുടെ നേട്ടങ്ങളെക്കുറിച്ച് പ്രചരിപ്പിക്കാനാണ് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും മാളവിക അവകാശപ്പെട്ടു.അതേസമയം, മറ്റു പ്രമുഖ പാർട്ടികളായ കോൺഗ്രസും ജെ.ഡി.എസും മൈസൂരുവിൽ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഊർജിതമാക്കിയിട്ടില്ല.വരുംദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരുപാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.
അബിയുടെ പരാജയം സ്വഭാവവൈകല്യം; ഷെയ്ന് എങ്കിലും അതു മനസിലാക്കണമെന്ന് ചലച്ചിത്രലോകം
ഷെയ്ന് നിഗമിന്റെ പിതാവ് അബി അറിയപ്പെടുന്ന മിമിക്രി താരവും നടനുമായിരുന്നു. പക്ഷേ, സിനിമയില്‍ അദ്ദേഹത്തിനു കാര്യമായ വേഷങ്ങള്‍ ലഭിച്ചില്ല.കാരണം കൈയിലിരിപ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ശാന്തിവിള ദിനേശ് നേരത്തെ ഒരു യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.ദിലീപ്, കലാഭവന്‍ മണി, ജയറാം, സലിംകുമാര്‍ തുടങ്ങി മിമിക്രി കലാരംഗത്ത് അബിയുടെ ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം മലയാളസിനിമയിലെ ജനപ്രിയതാരങ്ങളായി മാറിയപ്പോള്‍ അബി മാത്രം ഒന്നുമാകാതെ പൊലിഞ്ഞുപോയി.
അങ്ങനെ വിശ്വസിക്കുന്നവരാണ് അധികവും. സ്വഭാവവൈകല്യമാണ് അബിയുടെ പരാജയത്തിനു കാരണമെന്ന് ചലച്ചിത്രമേഖലയിലെ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. അതൊന്നും മൈക്കിനു മുന്നിലല്ല.ഷെയ്ന് നിഗമിനെതിരെ വന്‍ പരാതികളുയരുകയും വിലക്കു നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശാന്തിവിള ദിനേശ് മുമ്ബു പറഞ്ഞതില്‍ കാര്യമുണ്ടെന്നു പലര്‍ക്കും തോന്നാം. താരങ്ങളെ സൃഷ്ടിക്കുന്നതു കഴിവുള്ള സംവിധായകരും എഴുത്തുകാരുമാണ്.
അതെല്ലാം നന്നായി മനസിലാക്കിയവരാണ് മലയാളസിനിമയിലെ മുന്‍തലമുറക്കാര്‍. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിര്‍മാതാക്കളോടോ, സംവിധായകരോടോ, എഴുത്തുകാരോടോ മോശമായി പെരുമാറിയതായി പറഞ്ഞുകേട്ടിട്ടില്ല. ചില്ലറ സൗന്ദര്യപ്പിണക്കള് ഉണ്ടായേക്കാം. അത്രമാത്രം!’അബി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ ശരിയല്ലാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല… കാരണം ഞാന്‍ കരുതുന്നത് ഞാന്‍ അമിതാഭ് ബച്ചനും മോഹന്‍ലാലുമാണെന്ന്…’ ശാന്തിവിള ദിനേശിനോട് അബി തന്നെ ഇങ്ങനെ പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതു മകനും ബാധകമാണെന്നു മലയാള സിനിമയെ സ്നേഹിക്കുന്നവരും പറയുന്നു