തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷനായ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ്.ഐ കോളയാട് പുന്നപ്പാറയിലെ കടല്‍ക്കണ്ടം വീട്ടില്‍ സി.പി.ലിനേഷിനെ (36) മാംഗളൂരുവില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മംഗളൂരുവിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസംവരെ സ്വിച്ച് ഓഫായിരുന്ന ഇദ്ദേഹത്തിന്റെ ഫോണ്‍ വ്യാഴാഴ്ച രാവിലെ പ്രവര്‍ത്തനക്ഷമമായതോടെയാണ് മംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തില്‍ പൊലീസ് മംഗളൂരുവിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വെള്ളിയാഴ്ച തലശ്ശേരി കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം തലശ്ശേരിയില്‍നിന്ന് അപ്രത്യക്ഷനായത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും റെയില്‍വേ സ്റ്റേഷന് സമീപത്തെ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു.ഈ സമയം ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തലശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘവും ഇരിട്ടി ഫയര്‍ഫോഴ്സില്‍ ജോലിയുള്ള സഹോദരന് സി.പി. വിജേഷും ലിനേഷിനെ കണ്ടെത്താന്‍ ബാംഗളൂരുവില്‍ തിരച്ചില്‍ നടത്തിയിരുന്നു.
നാലു മാസം മുമ്ബാണ് ലിനേഷ് തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത്. മറ്റൊരു എസ്.ഐക്കൊപ്പം പാലിശ്ശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇവിടെനിന്നാണ് ഇദ്ദേഹം അപ്രത്യക്ഷനാവുന്നത്. തിങ്കളാഴ്ച സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നില്ല.ഇതേതുടര്‍ന്ന് പൊലീസുകാര്‍ അന്വേഷിച്ച് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ മുറി അടച്ചനിലയില്‍ കാണപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കോളയാട്ടെ വീട്ടിലും എത്തിയിരുന്നില്ല.
എല്‍.എല്‍.ബിക്ക് പഠിക്കുന്ന ഭാര്യ പാനൂര്‍ തൃപ്പങ്ങോട്ടൂര്‍ വാഴമല നരിക്കോട്ടുമല സ്വദേശിനി മീട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ജൂനിയര്‍ എസ്.ഐയായി ചുമതലയേറ്റത് മുതല്‍ ജോലിഭാരം കൂടുതലാണെന്നും മാനസിക സംഘര്‍ഷം നേരിടുന്നെന്നും ബന്ധുക്കളായ ചിലരോട് ലിനേഷ് സൂചിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
പച്ചക്കള്ളം പറയുന്ന ‘കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്: വി.ഡി സതീശന്
കൊച്ചി: കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. ന്യൂനപക്ഷ വിഭാഗങ്ങളെ സംശയനിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വി.ഡി സതീശന് ഫേസ് ബുക്കില്‍ കുറിച്ചു.
രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം.
മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘപരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷംചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും സതീശന് കുറിച്ചു.കുറിപ്പിന്റെ പൂര്‍ണരൂപംകേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയനിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന് സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും.
അതാണ് ഈ നാടിന്റെ പാരമ്പര്യം.മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘപരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷംചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.