ബംഗളൂരു: ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്ബളത്തിലെ വിവേചനം ചൂണ്ടിക്കാട്ടി ബംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍.ഡോ. ജഗ്ദീഷ് ജെ ഹിരേമത്താണ് ഡോക്ടര്‍മര്‍ക്ക് ലഭിക്കുന്ന വേതനത്തിലെ വിവേചനം സംബന്ധിച്ച് പോസ്റ്റിട്ടത്. അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് 11,000 രൂപ ശമ്ബളമാണ് നല്‍കുന്നത്. കുക്കിനും വാര്‍ഡ് ബോയ്സിനും ഇതിനേക്കാള്‍ ശമ്ബളമുണ്ടെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലുള്ള കൃപ ഫൗണ്ടേഷന് ജീവനക്കാരെ തേടിയുള്ള പരസ്യം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. യോഗ തെറാപ്പിസ്റ്റിനും പുരുഷ നഴ്സിനും 15,000 രൂപ ശമ്ബളം ലഭിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനും ഡോക്ടര്‍മാരേക്കാളും ശമ്ബളം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഡോക്ടര്‍മാര്‍ വൈകാതെ ഈ അവസ്ഥയില്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളജ് ഉള്ളതിനാല്‍ യുവഡോക്ടര്‍മാര്‍ക്ക് ഭാവിയില്‍ ഈ തൊഴില്‍ മേഖല കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്നതിനായി കോടികള്‍ ചെലവഴിക്കുന്നതിന് മുമ്ബ് നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം.
നിങ്ങളുടെ പണം കൈയില്‍ തന്നെ വെക്കുന്നതാണ് നല്ലത്. ഈ തൊഴില്‍മേഖല തെരഞ്ഞെടുക്കുന്നതിന് മുമ്ബ് ജോലി സാധ്യത ഉള്‍പ്പടെ കൃത്യമായി പരിഗണിക്കണം. ഈ തൊഴില്‍മേഖലയില്‍ അവസരങ്ങള്‍ കുറയുമെന്ന് മനസിലാക്കി തന്നെയാണ് തന്റെ മകനെ എന്‍ജിനീയറിങ്ങ് പഠനത്തിനായി അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാവ് രഞ്ജിത്തിനെതിരേ വിമര്‍ശനവുമായി സംവിധായകര്‍
സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് കൂടുതലായി നടക്കാന്‍ കാരണം മയക്കുമരുന്നിന്റെ ലഭ്യതയാണെന്ന നിര്‍മാതാവ് എം.രഞ്ജിത്തിന്റെ വിവാദ പരാമര്‍ശനത്തിനെതിരേ വിമര്‍ശനവുമായി സിനിമ സംവിധായകര്‍. ‘മദനോത്സവം’ സിനിമ സംവിധായകനും കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുമായ സുധീഷ് ഗോപിനാഥാണ് രഞ്ജിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
കാസര്‍ഗോട്ടേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യംകൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് പറയുന്നു. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍നാടുകളുടെ ദൃശ്യഭംഗിയും ജനങ്ങളുടെ സഹകരണവുമൊക്കെയാകാം സിനിമ പ്രവര്‍ത്തകരെ ഇവിടേക്കു നോക്കാന്‍ പ്രേരിപ്പിച്ചത്.
കാസര്‍ഗോട്ടുനിന്നു സിനിമാ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരുമൊക്കെയായതാണ് സിനിമ ഇവിടേക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂര്‍ ഷൂട്ട് ചെയ്ത ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ വന്‍വിജയമായപ്പോള്‍ കാസര്‍ഗോഡ് അടക്കമുള്ള പ്രദേശത്തുനിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തകസംഘം ഉണ്ടായി വന്നു.
അവര്‍ക്കു ആ വിജയം നല്കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ടുവന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍ കാസര്ഗോട്ടേക്കെത്താം. താങ്കളുടെ താമസത്തിനു ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍, വിജയകരമായ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് നല്കിയ ആത്മവിശ്വാസം ഇതെല്ലാമാണ് കൂടുതല്‍ സിനിമകളെ കാസര്‍ഗോഡ്, പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങള്‍.
ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്ക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ്. ഷൂട്ടിംഗ് സമയത്ത് എന്റെ ക്രൂ മെംബേഴ്സ് എല്ലാം വീടുകളിലായിരുന്നു താമസിച്ചിരുന്നത്. കാസര്‍ഗോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതു കൊണ്ടാണു താമസിക്കാന്‍ വീട് വിട്ടുതന്നത്. അത് എന്റെ സിനിമയുടെ ബഡ്ജറ്റ് കുറയ്ക്കാന്‍ വലിയ കാരണമായിട്ടുണ്ട്. ജൂണിയര്‍ ആക്ടേഴ്സിന് ഏ റ്റവും കുറവു പണം ചെലവഴിച്ച സിനിമയാണു മദനോത്സവം. കാരണം ഓരോ സ്ഥലത്തെ ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണ്.
അവര്‍ കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണെന്നും സുധീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.തിങ്കളാഴ്ച നിശ്ചയം’ സിനിമയുടെ സംവിധായകന് സെന്ന ഹെഗ്ഡെയും രഞ്ജിത്തിനെതിരേ വിമര്‍ശനവുമായെത്തി.
“അതുകൊണ്ടായിരിക്കും വന്ദേഭാരത് കാസര്‍ഗോഡ് വരെ നീട്ടിയതെന്നും എട്ടു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വന്ന് സാധനം വാങ്ങി മടങ്ങാല്ലോ” എന്നുമായിരുന്നു സെന്നയുടെ പരിഹാസത്തോടെയുള്ള കമന്റ്