ബെംഗളൂരു: മലയാളിവിദ്യാർഥിയെ ബെംഗളൂരു നാഗസാന്ദ്രയിലെ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം ചമ്രവട്ടം സ്വദേശി സി.കെ. രഞ്ജിത്തിന്റെ മകൻ ഹൃഷി രഞ്ജിത്താ(12)ണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യസ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ നീന്തൽകേന്ദ്രത്തിലെ ജീവനക്കാരാണ് ഹൃഷിയെ കുളത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി.നെലഗദരനഹള്ളി ഗൃഹലക്ഷ്മി ലേഔട്ടിലായിരുന്നു താമസം. അമ്മ: ശ്രീജ. സഹോദരി: ഹിമ (വിദ്യാർഥിനി).
പ്രധാനമന്ത്രിയെ വരവേറ്റ് പൂക്കള്‍ വിതറവേ അബദ്ധത്തില്‍ മൊബൈലും കൂടെ പോയി, ചാടിപ്പിടിച്ച് എസ്പിജി
കൊച്ചി: ഇന്നലെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു.റോഡരികില്‍ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് നിന്ന് മോദിയെ പുഷ്പങ്ങളാല്‍ അഭിഷേകം ചെയ്താണ് ജനക്കൂട്ടം സ്വീകരിച്ചത്. ഇതിനിടെ പൂക്കള്‍ക്കൊപ്പം ഒരാളുടെ മൊബൈല്‍ ഫോണും അബദ്ധത്തില്‍ പോയി. അത് താഴെ വീഴുന്നതിന് മുന്‍പ് തന്നെ മോദിക്ക് സുരക്ഷാ വലയം തീര്‍ത്ത എസ്പിജി മോദിക്കരികിലേക്ക് അതെത്താതെ ചാടിപ്പിടിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ വൈറലാണ്.അതേസമയം, സംസ്ഥാന ഇന്റലിജന്‍സ് തയാറാക്കിയ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം പൂര്‍ണമായും എസ്പിജി ഏറ്റെടുത്തു. കേരള പോലീസിന് ഗതാഗത, ആള്‍ക്കൂട്ട നിയന്ത്രണച്ചുമതല മാത്രമായി.
പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷാവലയത്തിനുള്ളിലാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. ചോര്‍ച്ച വിവാദമായതോടെ സംസ്ഥാന ഇന്റലിജന്‍സ് വീണ്ടും തയാറാക്കിയ സുരക്ഷാ പദ്ധതി എസ്പിജി അംഗീകരിച്ചിട്ടില്ല. പകരം കൂടുതല്‍ എസ്പിജി, സായുധസേനാ വിഭാഗത്തിനെ ഉപയോഗിക്കാനായിരുന്നു നിര്‍ദ്ദേശം.