വാട്സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി പ്രഭാസ്-പവന് കല്യാണ്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.പവന് കല്യാണിന്റെയും പ്രഭാസിന്റെയും ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാകത്തില്‍ അവസാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. പവന് കല്യാണ്‍ ആരാധകനായ കിഷോര്‍ ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ എലൂരിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറി ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
എലൂരിലെ പെയിന്റിങ് തൊഴിലാളികളായ ഹരികുമാറും കിഷോറും ജോലി അന്വേഷിച്ചാണ് ആറ്റിലിയില് എത്തിയത്. ജോലി കഴിഞ്ഞ് ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ഇതിനിടയില്‍ പ്രഭാസിന്റെ ചിത്രം ഹരികുമാര്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയത് കിഷോര്‍ കണ്ടു. പവന് കല്യാണ്‍ ആരാധകരനായ കിഷോര്‍ തന്റെ പ്രിയതാരത്തിന്റെ ചിത്രവും സ്റ്റാറ്റസാക്കാന് ഹരികുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹരികുമാര്‍ ഇതിന് വഴങ്ങിയില്ല.
ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. പ്രഭാസിനെ കുറിച്ച് കിഷോര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതനായ ഹരികുമാര്‍ ഇരുമ്ബ് കമ്ബിയും സിമന്റ് കട്ടയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിഷോര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
കാമറക്ക് പത്തിലൊന്നുപോലും വിലയില്ല, പാര്‍ട്സ് വാങ്ങി അസംബിള്‍ ചെയ്തത് എന്തിന്? -എ.ഐ കാമറ ഇടപാട് വന്‍ അഴിമതിയെന്ന് സതീശന്
തിരുവനന്തപുരം* : എ.ഐ കാമറ ഇടപാടിന് പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കാമറ ഇടപടില്‍ നടന്നത് വന്‍ അഴിമതിയാണ്. പലര്‍ക്കും നോക്കുകൂലി കിട്ടി. കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ കൊടുത്തു. കരാര്‍ കമ്പനികളെ കുറിച്ച് മന്ത്രിമാര്‍ക്കുപോലും അറിയില്ലെന്നും വി.ഡി. സതീശന് ആരോപിച്ചു.__കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കെ ഫോണിന് പിന്നിലും ഇവരാണ്.
എസ്.എന്‍.സി ലാവ്ലിന് പോലെയുള്ള അഴിമതിയാണ് ഇത്. ഈ അഴിമതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.__എ.ഐ കാമറ കരാര്‍ ഏറെറടുത്ത എസ്.ആര്.ഐ.ടി കമ്പനിക്ക് മുന്‍പരിചയമില്ല. കെല്‍ട്രോണ്‍ ഇടനിലക്കാരാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടില്‍ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ല. ചെന്നിത്തല ഉന്നയിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ മറുപടിയിലും കെല്‍ട്രോണ്‍ പറഞ്ഞതിലും വ്യക്തതയില്ല.
എ.ഐ ക്യാമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണെന്നും സതീശന് ആരോപിച്ചു.__എസ്.ആര്.ഐ.ടി കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ട്യം ഉണ്ടാക്കി ഉപകരാര്‍ കൊടുത്തു. ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.__ടെണ്ടര്‍ നടപടികള്‍ക്ക് സുതാര്യതയില്ല. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവിടും. കാമറക്ക് ഒമ്പതു ലക്ഷം പോയിട്ട് അതിന്റെ പത്തിലൊന്നുപോലും വിലയില്ല.
അന്താരാഷ്ട്ര ബ്രാന്റ് കാമറകള്‍ അതുപോലെ കിട്ടുമ്പോള്‍ എന്തിനാണ് ഭാഗങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തത്? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി മാത്രമാണ് കാമറക്ക് ചെലവ്. കാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂര്‍ണമായി വാങ്ങാവുന്ന കാമറ കെല്‍ട്രോണ്‍ പാര്‍ട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം.__സര്‍ക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും സതിശന് പറഞ്ഞു.