Home Featured ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി ജൂലൈയില്‍ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി ജൂലൈയില്‍ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി ജൂലൈയില്‍ തുറന്ന് കൊടുക്കുന്നതായി റിപ്പോര്‍ട്ട്.ഇതോടെ ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് മറ്റൊരു മെട്രോ ലൈന്‍ കൂടി ലഭിക്കും. ഇത് പ്രധാന നഗര പ്രദേശങ്ങളിലെ തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ബൊമ്മസാന്ദ്രയെ സില്‍ക്ക് ലൈനുമായി ഈ മെട്രോ ലൈന്‍ ബന്ധിപ്പിക്കും.

യെല്ലോ ലൈന്‍ മൂന്നുമാസത്തിനുളളില്‍ തുറക്കുമെന്നും അധിക്യതര്‍ വ്യക്തമാക്കി.ആര്‍ വിറോഡ്, റാഗിഗൂഡ, ജയദേവാആശുപത്രി, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്,ബൊമ്മനഹലി, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗ സാന്ദ്ര, കുടുലുഗേറ്റ്,ഹൊസ റോഡ്, ഹുസുകുരു, ഹെബ്ബഗൊഡി എന്നീവിടങ്ങളിലാണ് പ്രധാന സ്‌റ്റോപ്പുകള്‍.മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ബാംഗ്ലൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മാംസമായി കോഴിയിറച്ചി

ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മാംസമാണ് കോഴിയിറച്ചി.ലോകമെമ്ബാടും മുട്ടയ്ക്കും ഇറച്ചിക്കുമായി കോഴികളെ വളര്‍ത്തുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ട്രോപ്പിക്കല്‍ കാടുകളിലാണ് കോഴികള്‍ ഉദ്ഭവിച്ചത്. പതിനായിരം മുതല്‍ 8000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള കോഴികളുടെ അവശിഷ്ടങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവ കോഴികളെല്ലെന്നും മറിച്ച്‌ കോഴികളോട് ധാരാളം സാമ്യമുള്ള ഫെസന്റ് എന്ന പക്ഷികളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിന്ധുനദീതട സംസ്‌കാരത്തില്‍ രാജകീയമായ പക്ഷികളായാണു കോഴികളെ കരുതിപ്പോന്നത്.തായ്ലന്‍ഡില്‍ വച്ചാണ് മനുഷ്യര്‍ ആദ്യമായി കോഴികളെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍, കോഴിപ്പോരിനായായിരുന്നു ഇവയെ ആദിമമനുഷ്യര്‍ ഇണക്കിവളര്‍ത്തിയത്. തെക്കന്‍ ഏഷ്യയില്‍ ഒതുങ്ങി നിന്ന കോഴികള്‍ 3000-2000 ബിസി കാലഘട്ടത്തില്‍ പടിഞ്ഞാറന്‍ ഏഷ്യയിലും മധ്യപൂര്‍വമേഖലയിലും എത്തിച്ചേര്‍ന്നു. ബിസി എട്ടാം നൂറ്റാണ്ടില്‍ ഫിനീഷ്യന്‍മാരാണ് കോഴികളെ യൂറോപ്പില്‍ എത്തിച്ചത്. വളര്‍ത്താന്‍ തുടങ്ങി. റോമാക്കാര്‍ പണ്ട് മുതല്‍ തന്നെ കോഴികളെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു.

കോഴിക്ക് ബാര്‍ലിയും, വീഞ്ഞില്‍ കുതിര്‍ത്ത ഗോതമ്ബുമൊക്കെ തീറ്റയായി നല്‍കുന്നതൊക്കെ കോഴികളുടെ ഭാരം കൂട്ടാനുള്ള ചില നുറുങ്ങ് വിദ്യകളായിരുന്നു. എന്നാല്‍, റോമന്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയതോടെ യൂറോപ്പില്‍ കോഴിക്കൃഷിക്കും മങ്ങലായി.കോഴികളെ അമേരിക്കന്‍ വന്‍കരഭാഗങ്ങളില്‍ എത്തിച്ചത് പോളിനേഷ്യക്കാരാണ്.

തെക്കേ അമേരിക്കയുടെ പസിഫിക് തീരത്തായിരുന്നു പോളിനേഷ്യക്കാരുടെ വരവ്. ഇവര്‍ കോഴികളെയും കൊണ്ടുവന്നു. എന്നാല്‍ മുട്ടകള്‍ക്കപ്പുറം അമേരിക്കന്‍ മാംസാഹരവിഭവങ്ങളില്‍ കോഴികള്‍ക്ക് അത്രവലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാവസായിക വിപ്ലവത്തിന്റെ അലകള്‍ കോഴിഫാമുകളിലും പ്രതിഫലിച്ചു. കോഴികളെ വലിയതോതില്‍ ഫാമിങ്ങിന് ഉപയോഗിക്കാന്‍ തുടങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group