Home Featured ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി വിദ്യാർഥി മരിച്ചു.

ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി വിദ്യാർഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് ടാങ്കർ ലോറിയിലിടിച്ച് മലയാളിവിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു.തൃശ്ശൂർ പെരിഞ്ഞനം വെസ്റ്റ് അരവീട്ടിൽ സന്തോഷിന്റെയും സന്ധ്യയുടെയും മകൻ അഭിഷേകാണ് (20) മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെ സ്വകാര്യ കമ്പനിയിലെ പാർട്ട്‌ടൈം ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ കെ.ആർ. പുരം ആവലഹള്ളിയിലാണ് അപകടമുണ്ടായത്.നിർത്തിയിട്ടിരുന്ന ടാങ്കർലോറിയിൽ അഭിഷേക് സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയാണ്. സഹോദരി: ആതിര.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ ; ഭിന്നിപ്പിച്ച്‌ നേട്ടമുണ്ടാക്കാന്‍ ബിജെപി

കോണ്‍ഗ്രസും ബിജെപിയും ഇക്കുറിയും കര്‍ണാടകത്തിലെ രണ്ട് പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുകയാണ്.ഭരണവിരുദ്ധവികാരവും അഴിമതിയും സര്‍ക്കാരിന്റെ സംവരണനയവും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും പ്രധാന വിഷയങ്ങളാണ്.വികസനവും തീവ്രഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തന്ത്രമൊരുക്കിയിരിക്കുന്നത്.

കര്‍ണാടകത്തില്‍ മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി നടപ്പാക്കിയിരുന്ന നാലു ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞു. ഇത് വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് രണ്ടു ശതമാനംവീതം വീതിച്ചുനല്‍കി. ഹിജാബ്, ടിപ്പു വിവാദങ്ങള്‍ ഭൂരിപക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പ്രതീക്ഷയും ബിജെപി വച്ചുപുലര്‍ത്തുന്നു. ഒപ്പം പട്ടികജാതിക്കാര്‍ക്കുള്ള സംവരണത്തില്‍ ഉപസംവരണം ഏര്‍പ്പെടുത്തി ഈ വിഭാഗത്തെ ഭിന്നിപ്പിക്കുന്നു.പട്ടികജാതിക്കാരെ എസ്സി ലെഫ്റ്റ്, എസ്സി റൈറ്റ്, ടച്ചബിള്‍സ്, മറ്റുള്ളവര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ച്‌ യഥാക്രമം ആറു ശതമാനം, 5.5 ശതമാനം, 4.5 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ ഉപസംവരണം ഏര്‍പ്പെടുത്തി.

ഇതിനെതിരെ ടച്ചബിള്‍സ് വിഭാഗത്തിലെ ബഞ്ചാര സമുദായം വന്‍പ്രതിഷേധവുമായി രംഗത്തിറങ്ങി. കൊറച്ച, കോറമ, ബോവി സമുദായങ്ങളും പ്രക്ഷോഭത്തിനിറങ്ങുന്നത് ബിജെപിക്ക് തിരിച്ചടിയാകും. 22 ശതമാനം വരുന്ന ദളിത് സമൂഹം തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞാണ് സാഹോദര്യത്തില്‍ കഴിയുന്ന വിവിധ പട്ടികജാതി സമുദായങ്ങളെ ഭിന്നിപ്പിച്ച്‌ മുതലെടുപ്പിന് ശ്രമിച്ചത്.മാസങ്ങള്‍ക്കുമുമ്ബേ 100 മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ജെഡിഎസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല.

വൊക്കലിംഗ സമുദായത്തിന്റെയും ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളിലുമാണ് ജെഡിഎസിന്റെ പ്രതീക്ഷ. ബിഎസ്പിയും മറ്റു ചില പ്രാദേശിക പാര്‍ടികളും ചുരുക്കം മണ്ഡലങ്ങളില്‍ മത്സരരംഗത്തുണ്ടാകും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ രാഷ്ട്രീയ പാര്‍ടിയായ എസ്ഡിപിഐക്ക് ചില കേന്ദ്രങ്ങളില്‍ സ്വാധീനമുണ്ട്. എസ്ഡിപിഐ നൂറോളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.റാലിക്കിടെ നോട്ട് എറിഞ്ഞ് ശിവകുമാര്‍കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ നോട്ടുകള്‍ എറിഞ്ഞ് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍.

മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. റാലിയില്‍ കലാപ്രകടനങ്ങള്‍ നടത്തിയവര്‍ക്കുനേരെ ശിവകുമാര്‍ വാഹനത്തില്‍നിന്ന് 500 രൂപ നോട്ടുകള്‍ എറിയുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.കാലുമാറ്റങ്ങളുടെ കര്ണാടകംആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത 2018 തെരഞ്ഞെടുപ്പിന് ശേഷം നിരവധി കാലുമാറ്റ നാടകങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷിയായത്. കോണ്‍ഗ്രസും – ജെഡിഎസും സഖ്യമുണ്ടാക്കി ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച്‌ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി.

മൂന്ന് ദിവസം മാത്രം ആയുസ് നീണ്ട സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടിന് 10 മിനിറ്റ് മുമ്ബ് രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്–- ജെഡിഎസ് സഖ്യത്തില്‍ എച്ച്‌ ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിലെ 14 ലും ജെഡിഎസിലെ മൂന്നും എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രാജിവച്ചതോടെ 2019 ജൂലൈ 23ന് നടന്ന വിശ്വാസവോട്ടില്‍ കുമാര സ്വാമി സര്‍ക്കാര്‍ വീണു.

ജൂലൈ 26ന് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയിലെ തര്‍ക്കത്തിനൊടുവില്‍ യെദ്യൂരപ്പ 2021 ജൂലൈ 28ന് രാജിവച്ച്‌ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി.

You may also like

error: Content is protected !!
Join Our WhatsApp Group