ഏപ്രിൽ ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ വില ഉയരും. ഇതോടെ സിഗരറ്റ് പോലുള്ള വസ്തുക്കളുടെ വില ഉയരും. പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപനയുമായി സർക്കാർ ബന്ധിപ്പിച്ചിരുന്നു.ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപ എന്നതാകും പുകയിലയുടെ പുതുക്കിയ നിരക്ക്. ഇതിനോടൊപ്പം ഓരോ യൂണിറ്റിന്റെ റീടെയിൽ നിരക്കിന്റെ 100 ശതമാനവും ചുമത്തും. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മേലാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് എടുത്ത് പറയേണ്ടത്.മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്.
അനിശ്ചിതത്വത്തിന് വിരാമം; സജ്ജമായി എഐ കാമറകള്‍
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്ത് എഐ കാമറ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് 726 എഐ കാമറകള്‍ മിഴിതുറക്കും.ട്രാഫിക് നിയമലംഘനങ്ങള്‍ പിടിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സ്ഥാപിക്കാനിരുന്ന എഐ കാമറകളുടെ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയായിരുന്നു..
.225 കോടി രൂപ മുടക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കാമറ സ്ഥാപിക്കുന്നത്.അമിത വേഗതയിലും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റും എന്നിവ ധരിക്കാതെയും യാത്ര ചെയ്യുവര്‍ക്ക് ഇനി മുതല്‍ പിടിവീഴും.നിയമ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ എഐ കാമറകള്‍ ഫോട്ടാ ഉള്‍പ്പടെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.
നിയമം ലംഘിച്ച വാഹന ഉടമകള്‍ക്ക് കണ്‍ട്രോള്‍ റൂമില് നിന്ന് നോട്ടീസ് അയയ്ക്കും.നിയമലംഘനം ആവര്‍ത്തിച്ചാല്‍ അവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.പിന്നീട് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്ലാസില്‍ രണ്ട് ദിവസം ഇരിക്കുന്നവര്‍ക്ക് മാത്രമേ ലൈസന്‍സ് പുനഃസ്ഥാപിച്ച് നല്‍കുകയുള്ളൂ.കൂടാതെ മൂന്ന് ദിവസമെങ്കിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ സദ്ധപ്രവര്‍ത്തനവും നടത്തണം. മാത്രമല്ല റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള ആക്ഷന്‍ പ്ലാനും തയ്യാറാക്കുന്നുണ്ട്.
ട്രാഫിക് നിയമലംഘനങ്ങള്‍ കുറയ്ക്കുക,സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കുക,ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഊല്‍ നല്‍കിയാണ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നത്. ഈ മാസം അവസാനത്തോടെ ഇതിന് അന്തിമ രൂപം നല്‍കും