Home Featured ബംഗളൂരുവിൽ ചക്കയാണ് താരം; വില 4 ലക്ഷത്തിനും മുകളില്‍!

ബംഗളൂരുവിൽ ചക്കയാണ് താരം; വില 4 ലക്ഷത്തിനും മുകളില്‍!

ബംഗളൂരു: മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട പഴമാണ് ചക്ക. അതുകൊണ്ട് തന്നെ നാട് വിട്ട് പുറംരാജ്യങ്ങളില്‍ താമസിക്കുന്ന പലരും വലിയ വില കൊടുത്താണ് ചക്ക വാങ്ങാറ്.എന്നാല്‍ ഒരു ചക്കക്ക് നാല് ലക്ഷം രൂപയിലധികം കൊടുത്ത് ആരെങ്കിലും സ്വന്തമാക്കുമോ. അത്തരമൊരു വാര്‍ത്തയാണ് ദക്ഷിണ കര്‍ണാടകയിലെ ബന്ദ്‌വാളില്‍ നിന്നും പുറത്തുവരുന്നത്.ഇവിടുത്തെ നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ മതപ്രഭാഷണം സംഘടിപ്പിച്ചിരുന്നു. സിറാജുദ്ദീന്‍ കാസിമി പത്തനാപുരമായിരുന്നു പ്രഭാഷകന്‍.

പ്രഭാഷണത്തിന് ശേഷം പള്ളിയിലേക്ക് വഴിപാടായി കൊണ്ടുവന്ന ചക്ക ലേലം ചെയ്യാന്‍ തുടങ്ങി. ആദ്യം ചെറിയ തുകയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 4,33,333 രൂപയിലാണ്.പ്രാദേശിക നേതാക്കളായ അസീസും ലത്തീഫും മത്സരിച്ച്‌ ലേലം വിളിച്ചു. അവസാനം 4,33,333 രൂപക്ക് ചക്ക ലത്തീഫ് സ്വന്തമാക്കി. ലേല നടപടി സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ലത്തീഫ് നാട്ടിലെ താരമായി.

ഒരു ചക്കയ്ക്ക് ഭീമമായ തുക നല്‍കിയ ലേലം കൊണ്ടതില്‍ എല്ലാവരും ആശ്ചര്യത്തോടെയാണ് ഇദ്ദേഹത്തോട് സംസാരിക്കുന്നത്. ഇത് മാത്രമല്ല പള്ളിയിലേക്ക് വഴിപാടായി ലഭിച്ച മറ്റെല്ലാ സാധനങ്ങളും നല്ല വിലക്കാണ് ലേലം ചെയ്തത്..സ്‌കോട്ടലന്റിലെ എഡിന്‍ബറോയിലും സമാനമായ രീതിയില്‍ വന്‍തുകക്ക് ചക്ക ലേലത്തില്‍ പോയിരുന്നു. സ്‌കോട്‌ലന്റിലെ സിറോ മലബാര്‍ പള്ളിയിലാണ് ചക്ക വലിയ തുകക്ക് ലേലത്തില്‍ പോയത്.

1400 പൗണ്ട് ഏകദേശം 1,40,000 ഇന്ത്യന്‍ രൂപക്കാണ് ഇവിടെ ചക്ക ലേലം കൊണ്ടത്. എഡിന്‍ബറോ സെന്റ് അല്‍ഫോണ്‍സാ ആന്റ് അന്തോണി പള്ളിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലേലത്തുകയായി ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

കാസർ​കോട് വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ; ബന്ധുക്കളുടെപരാതിയിൽകേസെടുത്ത്പോലീസ്

കാസർകോട്: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചീമേനി ക്ലായിക്കോട്ടെ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സൗമ്യ (38) ആണ് മരിച്ചത്. പാലക്കാട് സ്വദേശിനിയാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ സൗമ്യയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ചെറുവത്തൂരിലെ ആശുപത്രിയിലും നില ഗുരുതരമായതിനാൽ അവിടെ നിന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group