മൈസൂരു : കൊല്ലേഗൽ-കോഴിക്കോട്ദേശീയപാത 766-ന്റെ ഭാഗമായ മൈസൂരു നഞ്ചൻകോട് റോഡ് ആറുവരിയാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്താൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നടപടി ആരംഭിച്ചതായി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. മൈസൂരു എം.പി. പ്രതാപസിംഹയ്ക്ക് അയച്ച കത്തിലാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.നിലവിൽ, നാലുവരിയാണ് മൈസൂരു നഞ്ചൻകോട് പാത. ഇത് ആറുവരിയായി വികസിപ്പിക്കുന്നതിന്റെ സാധ്യതാപഠനം നടത്താനുള്ള ഏജൻസിയെ കണ്ടെത്താനുള്ള നടപടികളിലാണ് ദേശീയപാത അതോറിറ്റി.
സാധ്യതാപഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാത വികസിപ്പിക്കുന്നകാര്യം പരിഗണിക്കുമെന്നാണ് കത്തിൽ ഗഡ്കരി വ്യക്തമാക്കിയത്.മൈസൂരു എം.പി. പ്രതാപസിംഹയുടെ അഭ്യർഥനയെത്തുടർന്നാണ് പാത വികസിപ്പിക്കുന്നകാര്യം കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം പ്രതാപസിംഹ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.മൈസൂരുവിൽനിന്ന് കോഴിക്കോട്, സുൽത്താൻബത്തേരി, കോയമ്പത്തൂർ, ഊട്ടി, മലപ്പുറം, തെക്കൻ കേരളത്തിലെ ജില്ലകൾ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ മൈസൂരു-നഞ്ചൻകോട് റോഡ് വഴിയാണ് കടന്നുപോകുന്നത്.അതിനാൽ, ഏറെ പ്രധാനപ്പെട്ട പാതയാണിത്.
ഊട്ടിയിലേക്കും മറ്റുമായി പ്രതിദിനം നൂറുകണക്കിനു വിനോദസഞ്ചാരികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.നിലവിൽ, നാലുവരിയാണെന്നതിനു പുറമേ പാതയിൽ പലയിടത്തും വളവും തിരിവുകളുമുള്ളതിനാൽ അതിവേഗത്തിലുള്ള വാഹനഗതാഗതംഅപകടത്തിന് വഴിയൊരുക്കും.കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് മൈസൂരു നഞ്ചൻകോട് പാതയിലെ കടക്കോളയിൽവെച്ചാണ്.
എന്നാൽ, ആറുവരിയായി വികസിപ്പിക്കുന്നതോടെ സുരക്ഷിതമായി അതിവേഗത്തിലുള്ളസഞ്ചാരം സാധ്യമാകും.മൈസൂരു-നഞ്ചൻകോട് പാതയിലെ മണ്ഡക്കള്ളിയിലാണ് മൈസൂരു വിമാനത്താവളം സ്ഥിതിചെയ്യുന്നത്.പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പി.കളെല്ലാംമൈസൂരുവിലെത്തുന്ന രാഷ്ട്രപതി, മണ്ഡക്കള്ളിയിലാണ് വിമാനമിറങ്ങുന്നത്. അതിനാൽ, റോഡ്വികസിപ്പിക്കുന്നതോടെവി.വി.ഐ.പി.കളുടെ യാത്രാമാർഗവും കൂടുതൽ സുരക്ഷിതമാകും.
ബംഗളൂരു-മൈസൂരു അതിവേഗപാതയില്‍ ടോള്‍ പ്ലാസയ്ക്കു മുമ്ബേ വഴിതിരിഞ്ഞ് വാഹനങ്ങള്‍
ബംഗളൂരു: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോള്‍ പ്ലാസ ഒഴിവാക്കാന്‍ വാഹനങ്ങള്‍ സര്‍വീസ് റോഡുകളിലൂടെ തിരിഞ്ഞുപോകുന്നത് ദേശീയപാതാ അഥോറിറ്റിക്ക് തിരിച്ചടിയാകുന്നു.ടോള്‍ നിലവില്‍ വന്ന ശേഷമുള്ള ആദ്യ രണ്ടു ദിവസങ്ങളില്‍ 90 ശതമാനം വാഹനങ്ങളും കനിമിനികെയിലെ ടോള്‍ പ്ലാസയ്ക്ക് അല്പം മുമ്ബ് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്കടുത്തുവച്ച് സര്‍വീസ് റോഡിലേക്ക് തിരിഞ്ഞുപോയതായാണ് നിരീക്ഷണം.
ഇവിടെ താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അത് ആരോ നീക്കം ചെയ്യുകയായിരുന്നു. ഇവിടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകളുള്ളതിനാല്‍ സര്‍വീസ് റോഡിനെ വേര്‍തിരിക്കാന്‍ സ്ഥിരം സംവിധാനങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.