Home Featured ബെംഗളൂരു: കന്നഡ സംസാരിച്ചില്ല, യുവാവിനെ മർദിച്ചതായി പരാതി

ബെംഗളൂരു: കന്നഡ സംസാരിച്ചില്ല, യുവാവിനെ മർദിച്ചതായി പരാതി

ബെംഗളൂരു : കന്നഡ സംസാരിക്കാത്തതിന് യുവ എൻജിനിയർക്ക് നാലംഗ സംഘത്തിന്റെ മർദനം. നഗരത്തിലെ സ്വകാര്യകമ്പനിയിലെ എൻജിനിയറായ രാഘവ് സിങ്ങിനാണ് (27) മർദനമേറ്റത്. രാഘവിന്റെ പരാതിയിൽ കബൺ പാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മർദനത്തിൽ യുവാവിന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

രാത്രി 11.30-ഓടെ കസ്തൂർബ റോഡിലെ ഒരു പബ്ബിൽ ഇരിക്കുകയായിരുന്ന രാഘവിനോട് പബ്ബിലുണ്ടായിരുന്ന മറ്റൊരു യുവാവ് കന്നഡയിൽ സംസാരിച്ചു.എന്നാൽ ഇത് മനസ്സിലാകാതിരുന്നതോടെഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാൻ രാഘവ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി വന്ന് മർദിച്ചെന്നാണ് രാഘവിന്റെ പരാതി.

പബ്ബിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചതായും മർദിച്ച യുവാക്കളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും കബൺ പാർക്ക് പോലീസ് അറിയിച്ചു.

ഇനി പുതിയ ഗ്രൂപ്പില്‍ അംഗമാകണമെങ്കില്‍ അഡ്മിന്‍ അനുവദിക്കണം; വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ.

ന്യൂഡല്‍ഹി: അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. ‘അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്‌സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍.ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ ഓണാക്കിയാല്‍ അഡ്മിന്മാരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കൂ.

അതായത് പുതിയ അംഗത്തിന് ഗ്രൂപ്പില്‍ അംഗമാകണമെങ്കില്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടെ അനുമതി വേണമെന്ന് സാരം. ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമാകുന്നത് ഇന്ന് പതിവാണ്. എന്നാല്‍ പുതിയ ഫീച്ചര്‍ ലൈവ് ആയാല്‍ ഗ്രൂപ്പ് അഡ്മിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രണപരിധിയില്‍ നിര്‍ത്താന്‍ അഡ്മിന്‍മാര്‍ക്ക് സാധിക്കും.

ഗ്രൂപ്പില്‍ അംഗമാക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന റിക്വിസ്റ്റുകളില്‍ ആവശ്യമുള്ളത് മാത്രം അനുവദിക്കാന്‍ അവസരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കുന്നത്.ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. അടുത്തിടെയായി സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തില്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്‌ആപ്പ് അവതരിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group