ബെംഗളൂരു : ബെലഗാവിയിലെ ബൈൽഹൊങ്ങൽ താലൂക്കിൽ കൃഷിയിടത്തിൽ വൈദ്യുതോപകരണങ്ങളുള്ള ബലൂൺസമാനമായ വസ്തു കണ്ടത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കർഷകരാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു.ഏതുദിശയിൽ നിന്നാണ് വസ്തു വന്നതെന്ന് കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി.ഡിവൈ.എസ്.പി. രവി നായകും സ്ഥലത്തെത്തി പരിശോധന നടത്തി. ബലൂൺ സമാനമായ വസ്തു പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടമ്മ എടുക്കാത്ത വായ്പയ്ക്ക് 18,000രൂപ തിരിച്ചടയ്ക്കണം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് ആപ്പിന്റെ ഭീഷണി
തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച ഏതോ ലിങ്കില്‍ ക്ലിക്ക് ചെയ്ത വഞ്ചിയൂരിലെ വീട്ടമ്മയ്ക്ക്, 18,000രൂപ അടച്ചില്ലെങ്കില്‍ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഭീഷണി.വായ്പയ്ക്ക് വീട്ടമ്മ അപേക്ഷിച്ചിട്ടില്ല. ഉടനടി പണമടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫോണില്‍ സേവ് ചെയ്തിട്ടുള്ള നമ്ബരുകളിലേക്കെല്ലാം അയയ്ക്കുമെന്ന് വിദേശനമ്ബരില് നിന്ന് ഇന്നലെ രാവിലെയാണ് സന്ദേശമെത്തിയത്. വൈകിട്ടോടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ഫോണിലെ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാര്‍, പാന്‍കാര്‍ഡ് കോപ്പികളും ചൈനീസ് ആപ്പുകാര്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുത്തു.
തട്ടിപ്പിനിരയായ വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചെങ്കിലും 200ഓളം ആപ്പുകള്‍ അവശേഷിക്കുന്നുണ്ടെന്ന് ‘കേരളകൗമുദി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഈ ആപ്പുകള്‍ പൂട്ടിക്കാന്‍ കേന്ദ്രത്തിന് പൊലീസ് ശുപാര്‍ശ നല്‍കിയെങ്കിലും തുടര്‍നടപടിയായിട്ടില്ല. നിരോധനത്തിന് മുന്‍പ് പരമാവധി ആളുകളില്‍ നിന്ന് പണംതട്ടാനാണ് ചൈനീസ് ആപ്പുകളുടെ ശ്രമം.
നൂറിലേറെ പരാതികളാണ് ദിവസവും പൊലീസിന് ലഭിക്കുന്നത്. അന്വേഷണം ശ്രമകരമായതിനാല്‍ പരാതികളില്‍ കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.റിസര്‍വ് ബാങ്കിന്റെ നിയന്ത്റണമില്ലാതെയും മണിലെന്‍ഡേഴ്സ് ആക്ടിന് വിരുദ്ധമായുമാണ് ആപ്പുകളുടെ പ്രവര്‍ത്തനം. വിദേശികളും അന്യസംസ്ഥാനക്കാരുമാണ് പിന്നില്‍. വേഗത്തില്‍ വായ്പ ലഭിക്കുമെന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പുകള്‍ രഹസ്യമായി ഫോണിലെത്തും.ഫോണിലെ കോണ്ടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് ആപ്പ് കടന്നു കയറി ഫോട്ടോകളും സ്വകാര്യവിവരങ്ങളുമടക്കം ചോര്‍ത്തിയെടുക്കും.
ആധാര്‍-പാന്‍ ചിത്രങ്ങള്‍ ഫോണ്ഗാലറിയിലുണ്ടെങ്കില് വന്‍തുക വായ്പയെടുത്തതായി രേഖയുണ്ടാക്കും. പിന്നാലെ തിരിച്ചടവ് മുടങ്ങിയെന്നുകാട്ടി ഭീഷണിസന്ദേശങ്ങള്‍ അയച്ചു തുടങ്ങും. ഓണ്ലൈന്ഗെയിം കളിക്കാന്‍ വായ്പയെടുത്ത നിരവധിപേര്‍ കടംകയറി ജീവനൊടുക്കി. ഒരുലക്ഷം വായ്പയെടുത്ത് നാലരലക്ഷം അടച്ചിട്ടും കടം തീരാത്തവരുമുണ്ട്.