Home Featured ബി.ജെ.പി വന്നാല്‍ കര്‍ണാടകയെ ഏറ്റവും മികച്ചതാക്കും -അമിത് ഷാ

ബി.ജെ.പി വന്നാല്‍ കര്‍ണാടകയെ ഏറ്റവും മികച്ചതാക്കും -അമിത് ഷാ

ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനെത്ത ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ബല്ലാരിയിലെ സന്ദൂറില്‍ ബി.ജെ.പി ‘വിജയ് സങ്കല്‍പ്’ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ മോദിയിലും മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയിലും വിശ്വാസം അര്‍പ്പിച്ചാല്‍ ഇത് സാധ്യമാകും.

സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ബി.ജെ.പി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിനുള്ള ഓരോ വോട്ടും പോവുക കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസിനുള്ളതാകട്ടെ കോണ്‍ഗ്രസിന്‍റെ കുടുംബവാഴ്ചക്കുമാണ് പോവുക.പ്രധാനമന്ത്രി മോദിക്ക് മാത്രമേ രാജ്യത്തെ സുരക്ഷിതമാക്കാന്‍ കഴിയൂ. തുക്ഡെ തുക്ഡെ ഗ്യാങ്ങിനൊപ്പമാണ് രാഹുല്‍ ഗാന്ധി. മോദി പോപുലര്‍ഫ്രണ്ടിനെ നിരോധിച്ചു. എന്നാല്‍ സിദ്ധരാമയ്യ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അവര്‍ക്കെതിരായ 1700 കേസുകളാണ് പിന്‍വലിച്ചതെന്നും ഷാ കുറ്റപ്പെടുത്തി. ബംഗളൂരിലെ പരിപാടിയിലും അമിത് ഷാ പങ്കെടുത്തു.

ലക്ഷ്യം ജനാര്‍ദന റെഡ്ഡിയെ പിടിച്ചുകെട്ടല്‍:ബല്ലാരിയില്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഖനനരാജാവ് ജി. ജനാര്‍ദന റെഡ്ഡി മേഖലയില്‍ പാര്‍ട്ടിക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണി തടയല്‍.കര്‍ണാടകയില്‍ ഓപറേഷന്‍ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനനരാജാവും മുന്‍മന്ത്രിയുമായ ജി. ജനാര്‍ദനന്‍ റെഡ്ഡി അടുത്തിടെയാണ് ബി.ജെ.പി വിട്ടത്.’

കല്യാണ രാജ്യ പ്രഗതി പക്ഷ’ (കെ.ആര്‍.പി.പി) എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപവത്കരിച്ചു. കൊപ്പാല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു. തന്‍റെ ഭാര്യ അരുണ ലക്ഷ്മി ബല്ലാരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ റെഡ്ഡിയുടെ സഹോദരന്‍ ജി. സോമശേഖര റെഡ്ഡിയാണ് ഈ മണ്ഡലത്തിലെ എം.എല്‍.എ.എന്നാല്‍ ആര് എതിര്‍ സ്ഥാനാര്‍ഥിയായാലും മണ്ഡലത്തില്‍ ജയിക്കുമെന്നും ജനാര്‍ദന റെഡ്ഡി പറഞ്ഞിരുന്നു.

വനത്തിനുള്ളിലേക്ക് അയച്ച കൃഷ്ണപ്പരുന്ത് തിരിച്ച്‌ വീട്ടുമുറ്റത്തെത്തി: ആശയങ്കയിലായി അമ്മയും മകളും

വൈപ്പിന്‍: വനത്തിനുള്ളിലേക്ക് അയച്ച കൃഷ്ണ പരുന്ത് തിരികെ വീട്ടിമുറ്റത്തെത്തിയ ഭയത്തില്‍ അമ്മയും മകളും.നായരമ്ബലത്ത് ഓമനയും മകള്‍ സോനയുമാണ് പരുന്തിന്റെ തിരിച്ച്‌ വരവിനെ തുടര്‍ന്ന് ഭീതിയിലായത്. നിരന്തരമായ ശല്യത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ സഹായത്തോടെ കുടുംബം കൃഷ്ണ പരുന്തിനെ വനത്തിനുള്ളിലേക്ക് അയച്ചത്.വ്യാഴ്ച പുലര്‍ച്ചെ പരുന്ത് വീട്ടുമുറ്റത്ത് തിരികെ എത്തിയിരിക്കുകയാണ്. ഇതോടെ ഭയം വിട്ട് മാറാത്ത അവസ്ഥയിലാണ് കുടുംബം.

ഡിസംബര്‍ 29 നായിരുന്നു വാര്‍ഡംഗമായ പ്രമോദും കൂട്ടുകാരും പരുന്തിനെ വളര്‍ത്താന്‍ കൊണ്ടുപോയത്. എന്നാല്‍ കൂട് പൊളിച്ച്‌ പരുന്ത് തിരികെ എത്തുകയായിരുന്നു.വീട്ടില്‍ നിന്ന് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഓമനയും മകളും. മുന്‍പ് നിരന്തരം ആക്രമിച്ച പരുന്ത് രണ്ടാം വരവില്‍ കൂടുതല്‍ ആക്രമണകാരി ആകുകയായിരുന്നു. പകല്‍ മാത്രമായിരുന്ന ശല്യം രാത്രി കൂടിയായതോടെ കടുത്ത പ്രതിസന്ധിയാണ് ഇവര്‍ നേരിട്ടത്.ശൗചാലയത്തില്‍ പോകാന്‍ പോലും പുറത്തിറങ്ങാന്‍ കിയാത്ത അവസ്ഥയിലാണ് ഓമന വനം വകുപ്പിന്റെ സഹായത്തോടെ കൃഷ്ണ പരുന്തിനെ വനത്തിനുള്ളില്‍ എത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group