Home Featured പാത ഇരട്ടിപ്പിക്കൽ:കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് വഴിതിരിച്ചു വിടും

പാത ഇരട്ടിപ്പിക്കൽ:കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് വഴിതിരിച്ചു വിടും

ബെംഗളൂരു∙ സേലത്തിന് സമീപം മാഗ്‌നസൈറ്റ് ജംക്‌ഷനിൽ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12677) 28നു കെആർപുരം, ബംഗാർപേട്ട്, തിരുപട്ടൂർ, സേലം വഴി തിരിച്ചുവിടും. കർമലാരാം, ഹൊസൂർ, ധർമപുരി എന്നിവിടങ്ങളിൽ നിർത്തില്ല. എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678) 28നു ഒരു മണിക്കൂർ വൈകി പുറപ്പെടും.

മുംബൈ താജ് ഹോട്ടലില്‍ കയറി: ഭക്ഷണശേഷം യുവാവ് എണ്ണികൊടുത്തത് ചില്ലറ

സാധാരണ ഹോട്ടലുകളും അല്‍പ്പം മുന്‍ന്തിയ ഹോട്ടലുകളും രണ്ട് തരം രീതികളും സര്‍വീസുമാണ് കാഴ്ച വയ്ക്കുന്നത്. ഓരോ സ്ഥലത്ത് നിന്നും വ്യത്യസ്ത അനുഭവങ്ങളാണ് ലഭിക്കുന്നത്.ഈ വ്യത്യാസത്തെ തന്റെ സാമൂഹിക മാധ്യമ പേജില്‍ ഒരു വിഷയമാക്കി മാറ്റിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള സിദ്ധേഷ് ലോകറെ.ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന് പ്രാമുഖ്യം കൊടുത്തതോടെ രാജ്യത്ത് കൂടുതല്‍ പണമിടപാടുകളും ഡിജിറ്റല്‍ പേമെന്റിലൂടെയാണ് നടക്കുന്നത്. നഗരങ്ങളിലാണ് ഇത് കൂടുതലായിട്ടുള്ളത്.

എന്നാല്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും ചില്ലറകളും നോട്ടുകളുമാണ് ഉപയോഗിക്കുന്നത്. സിദ്ധേഷ് ലോകറെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചശേഷം ചില്ലറ നാണയങ്ങള്‍ എണ്ണുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ ‘ I paid at taj hotel in chillars’ എന്ന എഴുത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.വിശന്നിരിക്കുന്ന സിദ്ധേഷ് മുംബൈ താജ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുകയും അതിന് തൊട്ട് മുന്‍പ് ഒരു കോട്ട് ധരിക്കുകയും ചെയ്യുന്നു.ഹോട്ടലില്‍ കയറിയ ശേഷം അയാള്‍ ഒരു പിസയും കോക്‌ടെയിലും വാങ്ങി. തുടര്‍ന്ന് ബില്ലുമായി വെയിറ്റര്‍ വന്നപ്പോള്‍ തന്റെ കൈയിലുളള ചില്ലറകള്‍ ‘നാഷണല്‍ യൂണിയന്‍ ചില്ലര്‍ പാര്‍ട്ടി’ എന്ന പറഞ്ഞുകൊണ്ട് സിദ്ധേഷ് കൈമാറുകയാണ്.

ഇതിനിടെ വെയിറ്റര്‍ തന്റെ ശ്രദ്ധ അടുത്തുള്ള ക്യാമറിയിലേക്ക് തിരിക്കുകയും തുടര്‍ന്ന് ചില്ലറകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനായി കിച്ചണിലേക്ക് പോകുകയും ചെയ്തു. സിദ്ധേഷ് ചില്ലറ നല്‍കുന്നത് കണ്ട് മറ്റുള്ള ആളുകള്‍ തുറിച്ച്‌ നോക്കുന്നതും വീഡിയോയില്‍ കാണാം. നമ്മുടെ ചുറ്റും എന്ത് സംഭവിക്കുമെന്നത് ശ്രദ്ധിക്കാതെ നിങ്ങള്‍ നിങ്ങളായി തന്നെ നില്‍ക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് സിദ്ധേഷ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ വൈറലാകുകയും ചെയ്തു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ്

You may also like

error: Content is protected !!
Join Our WhatsApp Group