മംഗളൂരു: രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടി മെരുക്കാന്‍ വനം അധികൃതരും പരിശീലനം നേടിയ താപ്പാനകളും രംഗത്ത്. റെഞ്ചിലാടിയില്‍ തിങ്കളാഴ്ച രാവിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ.രഞ്ജിത(21),ബി.രമേശ് റൈ നൈല(55) എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലയാളി ആനയെ പിടികൂടാണീ നീക്കം. നാഗര്‍ഹോളെ,ഡുബരെ ആന സങ്കേതങ്ങളില്‍ നിന്നുള്ളതാണ് അഭിമന്യു, പ്രശാന്ത്,ഹര്‍ഷ,കാഞ്ചന്‍, മഹേന്ദ്ര എന്നീ താപ്പാനകള്‍.
കൊലപാതകം നടന്നതിനെ തുടര്‍ന്ന്, വലിയ ജനരോഷം ഉണര്‍ന്നപ്പോഴാണ് അധികൃതര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചത്. സുള്ള്യ,പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളില്‍ നിന്നുള്ള 50 വനപാലകരാണ് ജില്ല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ രംഗത്തുള്ളത്. പരിശീലനം ലഭിച്ച 30 പാപ്പാന്മാരും ഇവരോടൊപ്പമുണ്ട്.
ഇതിനിടെ, ആക്രമകാരികളായ ആനകളെ കണ്ടെത്താന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് ജില്ല അധികൃതര്‍ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കയാണ്. മരിച്ച യുവതിയുടെ സഹോദരന് ജോലി നല്‍കാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആനശല്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികള്‍ അലംഭാവം കാണിക്കുന്നതായി രോഷാകുലരായ നാട്ടുകാര്‍ കുറ്റപ്പെടുത്തി.
മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതില്‍ അമര്‍ഷം; പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി പൂര്‍വ വിദ്യാര്‍ത്ഥി
ഇന്‍ഡോര്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്‍ഡോറിലെ ബി എം കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവയെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ വിമുക്ത വര്‍മയെ കോളേജ് ക്യാപസിനകത്ത് വച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. 90 ശതമാനം പൊള്ളലേറ്റ അന്‍പതുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനിടെ അശുതോഷിന് നാല്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കോളജില്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നു അശുതോഷ്. കഴിഞ്ഞ വര്‍ഷം മറ്റൊരു ഫാക്കല്‍റ്റിയെ ആക്രമിച്ച കേസില്‍ പ്രതിയായ അശുതേഷ് ജാമ്യം ലഭിച്ചതോടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മറ്റ് സ്റ്റാഫുകളുടെ മുന്നില്‍ വച്ച് പ്രിന്‍സിപ്പാളിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം അശുതോഷ് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.
പൊള്ളലേറ്റെങ്കിലും ബൈക്ക് എടുത്ത് പുറത്തേക്ക് പോയ അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷിച്ചു. പ്രിന്‍സിപ്പാള്‍ വിമുക്ത ശര്‍മ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് വിമുക്തയെ ആശുപത്രിയിലെകത്തിച്ചത്. ആരോഗ്യ നില അതീവ ഗുരുതര നിലയിലാണെന്ന് ഇന്‍ഡോര്‍ ചൊയ്ത്രം ആശുപത്രിയിലെ ഡോക്ടര്‍ അമിത് ഭട്ട് പറഞ്ഞു. ക്ലാസുകള്‍ക്ക് കഴിഞ്ഞതോടെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയതായിരുന്നു വിമുക്ത ശര്‍മ്മ.
ഇതിനിടെ ക്യാമ്ബസില്‍ നിന്ന് ഒരു ചെടിയുടെ ഇല എടുക്കുന്നതിനിടെ അശുതോഷ് എത്തുകയും മാര്‍ക്ക് ലിസ്റ്റിനെ കുറിച്ച് ചോദിച്ച് തര്‍ക്കം ആരംഭിക്കുകയുമായിരുന്നു. ഏഴ്, എട്ട് സെമസ്റ്ററുകളില്‍ അശുതോഷ് രണ്ട് വിഷയങ്ങള്‍ക്ക് തോറ്റിരുന്നു. ഇത് വീണ്ടും എഴുതി പാസായെങ്കിലും മാര്‍ക്ക് ലിസ്റ്റ് ലഭിക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം, മൂന്ന് മാസം മുമ്ബ് തന്നെ അശുതോഷിന്റെ രക്ഷിതാക്കളെ മാര്‍ക്ക് ലിസ്റ്റ് തയാറായിട്ടുണ്ടെന്ന് അറിയിച്ചതായാണ് കോളജ് അധികൃതര്‍ പറയുന്നത്.