ബെംഗളൂരു∙ റോഡരികിൽ അശാസ്ത്രീയമായി മാലിന്യം തരം തിരിക്കുന്നതിനു പകരം ഖര മാലിന്യം യന്ത്രസഹായത്തോടെ വേർതിരിക്കാൻ കഴിയുന്ന ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ നിർമാണം അവസാനഘട്ടത്തിൽ. ബാംഗ്ലൂർ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ (ബിഎസ്ഡബ്ലുഎംഎൽ) നേതൃത്വത്തിലാണ് തരം തിരിക്കൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കോറമംഗലയിലെ കേന്ദ്രം ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. മാലിന്യം വാഹനങ്ങളിൽ നിന്ന് ഇറക്കുന്നത് മുതൽ തരംതിരിക്കുന്നത് വരെ യന്ത്രസഹായത്തോടെ നടത്തും. റോഡരികിലും ബിബിഎംപി മാതാനങ്ങളിലുമായിരുന്നു നേരത്തെ ഖര, ദ്രവ്യ മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്.
ഒരുമണിക്കൂറിൽ തരംതിരിക്കും 5 ടൺ മാലിന്യം:കൺവെയർ ബെൽറ്റ് വഴി ഒരു മണിക്കൂറിൽ 5 ടൺ ഖര മാലിന്യം തരംതിരിക്കാനാകും. തരം തിരിക്കുന്ന മാലിന്യം ഹൈഡ്രോളിക് ലിഫ്റ്റ് വഴി ലോറികളിലേക്ക് കയറ്റും. ബിബിഎംപിയുടെ കമാൻഡ് സെന്റർ വഴി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകാൻ സാധിക്കും. 7.75 കോടി രൂപയാണ് യന്ത്രങ്ങൾക്ക് വേണ്ടിവരുന്ന ചെലവ്.
മാലിന്യത്തിന് തീപിടിക്കുന്നു:വേനൽ ചൂടേറിയതോടെ മാലിന്യത്തിന് തീപിടിക്കുന്നത് പതിവാകുന്നു. താടകതീരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്ന മാലിന്യത്തിനാണ് തീപിടിക്കുന്നത്. പുക ഉയർന്ന് കാഴ്ച മറയുന്നതോടെ വാഹനയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നത് തടയാൻ പിഴ ഉൾപ്പെടെ ബിബിഎംപി ചുമത്തുന്നുണ്ടെങ്കിലും ഗുണം ചെയ്യുന്നില്ല. ബിബിഎംപിയുടെ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ചൂടുകൂടിയതോടെ നഗരത്തിലെ വായുമലിനീകരണവും ഉയർന്നു.
വിവാഹ വാഗ്ദാനം നിരസിച്ചു; കര്‍ണാടകയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം
കനകപുര: വിവാഹ വാഗ്ദാനം നിരസിച്ചതിലുള്ള വൈരാഗ്യം , കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തില്‍ കനകപുര സ്വദേശി സുമന്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.