കൊച്ചി: കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷിയായ നടന് പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി.തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം വരാഹരൂപം ലംഘിച്ചുവെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികള്‍ക്ക് കാരണം. പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്ബത് എതിര് കക്ഷികളാണ് കേസിലുള്ളത്.
അതേസമയം കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിനിമയുടെ അണിയറക്കാര്‍. ഗാനം കോപ്പിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി പറഞ്ഞു. കേസില്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരാഹ രൂപം ഒറിജിനല്‍ കോമ്ബൊസിഷനാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. തങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന് റിഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ രണ്ട് ദിവസമാണ് ചോദ്യം ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഉപാധികളോടെ സംവിധായകനും നിര്‍മാതാവിനും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
ഒരു കൂട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുരങ്ങ് ഗര്‍ഭിണിയായി; ഒടുവില്‍ മൃഗശാലാ അധികൃതര്‍ ആ രഹസ്യം കണ്ടെത്തി
ഏറെ നാളുകളായി കൂട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ കുരങ്ങന് ഗര്‍ഭിണിയായതിന് പിന്നാലെ ഉത്തരം കണ്ടെത്തി ജപ്പാനിലെ മൃഗശാല അധികൃതര്‍.നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയിലെ 12കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് ഗര്‍ഭിണിയായത്. 2021 ഫ്രെബുവരിയിലാണ് മോമോ കുഞ്ഞിനെ പ്രസവിച്ചത്. സമീപത്തെ കൂടുകളില്‍ ആണ്‍കുരങ്ങുകളുണ്ടെങ്കിലും നല്ല ഉറപ്പുള്ള കമ്ബികളാലും വേലികള്‍ കൊണ്ടും ഇവ തമ്മില്‍ വേര്‍തിരിച്ചിരുന്നു.കുഞ്ഞിന്റെ അച്ഛനാരെന്നറിയാന്‍ അധികൃതര്‍ ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്തി.
പരിശോധനയില്‍ മോമോയുടെ കൂടിന് സമീപമുണ്ടായിരുന്ന 34കാരനായ ഇറ്റോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. ഒടുവില്‍ ഇവര്‍ ഇണചേര്‍ന്നതെങ്ങനെയെന്നും മൃഗശാല അധികൃതര്‍ കണ്ടെത്തി. മോമോയും പങ്കാളിയെയും വേര്‍തിരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു. 9 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഈ ബോര്‍ഡിനുണ്ടായിരുന്നത്. ഈ ദ്വാരത്തിലൂടെയാകാം ഇവര്‍ ഇണ ചേര്‍ന്നെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
കുഞ്ഞിന് നിലവില്‍ ഏകദേശം 2 കിലോ (4.4 പൗണ്ട്) ഭാരമുണ്ട്, മോമോയുടെ പരിചരണത്തില്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.’വിലപ്പെട്ട ഒരു ജീവനാണ്, ഞങ്ങള്‍ അവനെ നന്നായി പരിപാലിക്കും, അവന് ആരോഗ്യത്തോടെ ഏറെ നാള് ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ മൃഗശാലയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഹിഡെകി ഹിസാനോ സിഎന്‍എന്നിനോട് പറഞ്ഞു.മോമോയില്‍ നിന്നും അവളുടെ കുഞ്ഞില്‍ നിന്നും മറ്റ് നാല് ആണ് കുരങ്ങുകളില്‍ നിന്നും എടുത്ത മലം, മുടി എന്നിവ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തി. തുടര്‍ന്നാണ് കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തിയത്. അതേസമയം, അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനായി കൂട്ടില്‍ ദ്വാരമില്ലാത്ത ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്ന് മൃഗശാല സൂപ്രണ്ട് ജുന് യമാനോ വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞു.