Home Featured ബെംഗളൂരു: എച്ച്‌ എ എല്‍ സൂപ്പര്‍സോണിക് വിമാനത്തില്‍ നിന്ന് വിവാദ ഹനുമാൻ ചിത്രം നീക്കി;

ബെംഗളൂരു: എച്ച്‌ എ എല്‍ സൂപ്പര്‍സോണിക് വിമാനത്തില്‍ നിന്ന് വിവാദ ഹനുമാൻ ചിത്രം നീക്കി;

ബെംഗ്ളുറു: ഹിന്ദുസ്താന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്‌എല്‍എഫ്ടി-42 വിമാനത്തിന്റെ (HLFT-42) വാലില്‍ നിന്ന് ഹനുമാന്റെ ചിത്രം നീക്കം ചെയ്തു.വിമാനത്തില്‍ ഹനുമാന്‍ കൈയില്‍ ഗദയുമായി പറക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ, കൊടുങ്കാറ്റ് വരുന്നു (ദി സ്റ്റോം ഈസ് കമിംഗ്) എന്ന് വിമാനത്തില്‍ എഴുതിയിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍വിമാനങ്ങളില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം അച്ചടിച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചു.

സൈനികരുടെ മനോവീര്യത്തെ ബാധിക്കുമെന്നതിനാല്‍ സായുധ സേനയ്ക്ക് മതപരമായ പ്രാതിനിധ്യം ഉണ്ടാകരുതെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിവാദത്തെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച്‌ എച്ച്‌എഎല്‍ ചിത്രം നീക്കം ചെയ്തത്.വിമാനത്തില്‍ ഹനുമാന്റെ ചിത്രം പതിപ്പിച്ചതിന് രണ്ട് കാരണങ്ങളാണ് കമ്ബനി നല്‍കിയത്. ഈ വിമാനം ഹനുമാന്റെ ശക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കമ്ബനി പറഞ്ഞിരുന്നു.

ഇതിനുപുറമെ, തങ്ങള്‍ ആദ്യത്തെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിച്ചപ്പോള്‍, അതിന്റെ പേര് മരുത് എന്നായിരുന്നുവെന്നും വിമാനത്തില്‍ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് തങ്ങളുടെ പഴയ പാരമ്ബര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്നുമായിരുന്നു കമ്ബനി പറഞ്ഞത്.സൂപ്പര്‍സോണിക് വിമാനമാണ് എച്ച്‌എല്‍എഫ്ടി. യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇത് രണ്ട് എന്‍ജിനുകളുള്ള ആദ്യ തദ്ദേശീയ പരിശീലന യുദ്ധവിമാനമാണ്.

മാസം 85,000 രൂപ വാടക, വര്‍ഷം ചെലവ് പത്തുലക്ഷത്തിലേറെ; മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലെ ആഡംബര വസതി സജി ചെറിയാന്‍റെ താമസത്തിനായി വാടകയ്ക്ക് എടുക്കാന്‍ അനുവദിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.ടൂറിസം ഡയറക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.85,000 രൂപയാണ് വസതിയുടെ പ്രതിമാസ വാടക. ഒരു വര്‍ഷം കണക്കാക്കുമ്ബോള്‍ വാടക ഇനത്തില്‍ മാത്രം 10.20 ലക്ഷം ആകും.

ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യങ്ങളുള്ള വസതിയാണിത്. ഔദ്യോഗിക വസതിയായി സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകയ്ക്ക് വീട് എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദികരണം.

You may also like

error: Content is protected !!
Join Our WhatsApp Group