തിരുവനന്തപുരം: പണം തട്ടാന്‍ പല തരത്തിലുള്ള തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഒട്ടുമിക്ക തട്ടിപ്പുകളും നടക്കുന്നത്.സാധാരക്കാരുള്‍പ്പെടെ പേമെന്റ് ചെയ്യാന്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്ന പേമെന്റ് മെത്തേഡാണ് ഗൂഗിള്‍ പേ പോലുള്ള മാര്‍ഗങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഗുൂഗിള്‍പേ വഴി പണം തട്ടുന്ന സംഘം സജീവമാണ്.ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാന്‍ സൈറ്റില്‍ പരസ്യം കൊടുത്ത പട്ടം സ്വദേശിയാണ് ഒടുവില്‍ തട്ടിപ്പിനിരയായത്.
പരസ്യം കണ്ട് വിളിച്ചാള്‍ ഇയാള്‍ ആര്‍മി ഓഫീസറാണ് എന്നുപറഞ്ഞാണ് വിളിച്ചത്. അഡ്വാന്‍സ് നല്‍കാന്‍ ഗൂഗിള്‍ പേ നമ്ബര്‍ ചോദിച്ചു. പണമിടാന്‍ നോക്കിയപ്പോള്‍ നമ്ബര്‍ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും ആവശ്യപ്പെട്ടു. 50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.50,000 രൂപയുടെ ഒരു റിക്വസ്റ്റ്ഗൂഗിള്‍ പേയില്‍ 50,000 രൂപയുടെ ഒരു റിക്വസ്റ്റ് വന്നിട്ടുണ്ടായിരുന്നു. അതില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ പിന്‍ നമ്ബര്‍ അടിക്കാന്‍ പറഞ്ഞു.
പിന്‍ നമ്ബര്‍ അടിച്ചതോടെ 50,000 രൂപ അക്കൗണ്ടില്‍ നിന്ന് പോവുകയും ചെയ്തുവെന്നാണ് പരാതി. അതു പറഞ്ഞപ്പോള്‍ ഒരു തവണ കൂടി 50,000 രൂപ ഇട്ടാല്‍ ഒരു ലക്ഷമായി തിരിച്ചുതരാമെന്നു പറഞ്ഞു.ഇതോചെ സംഭവം തട്ടിപ്പ് ആണെന്ന് മനസ്സിലായി.ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോള്‍ ഇത്തരത്തില്‍ പട്ടാള ഓഫീസര്‍മാരുടെ പേരില്‍ തട്ടിപ്പ് കഴിഞ്ഞയാഴ്ച തന്നെ 10 കേസെങ്കിലും ആ ബാങ്കില്‍ എത്തിയിട്ടുണ്ട്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തെങ്കിലും പോയ പണം പോയി എന്നായിരുന്നു മറുപടി.
രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം പോയത്. ആ പണം അപ്പോള്‍ തന്നെ പിന്‍വലിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്.ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യു സമയം പറഞ്ഞ് മെയില്‍ വരും. വിഡിയോ കോള്‍ വഴി ഇന്റര്‍വ്യു തുടങ്ങി അശ്ലീല ദൃശ്യങ്ങള്‍ സൃഷ്ടിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം വാങ്ങും ചില സാധനങ്ങള്‍ വിലകുറച്ച് ഓഫറുമായി സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം കാണിക്കുകയും ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
ഇതില്‍ ക്ലിക്ക് ചെയ്താലുടന്‍ നേരത്തെ കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങിയ വിശദാംശങ്ങള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങും.കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നംഗ മലയാളി സംഘത്തിന്റെ പ്രധാന ജോലി ഓരോ മാസവും ഓരോ വീട് വാടകയ്ക്കെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളായിരുന്നു. ഇതില്‍ കുടുങ്ങിയതിലൊന്നു കൊല്ലം സ്വദേശിയാണ് . നഷ്ടപ്പെട്ടത് 40 ലക്ഷം രൂ1പയും.