കൊപ്പാള്‍: പശു പറമ്ബില്‍ കയറിയതിന് ഭൂവുടമ ദലിത് യുവതിയെ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലാണ് സംഭവം.സ്ത്രീയെ പ്രതിയുടെ വീടിന് മുന്നിലെ തൂണില്‍ കെട്ടിയിട്ട് ആക്രമിക്കുകയും ചെരിപ്പു കൊണ്ട് അടിക്കുകയും ജാതിപരമായ അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.ഫെബ്രുവരി മൂന്നിന് രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഭൂവുടമയായ അമരേഷ് കുമ്ബാറിനെതിരെ ദലിത് നിയമപ്രകാരം കനകഗിരി പൊലീസ് കേസെടുത്തതായി ദലിത് വോയിസ് എന്ന സംഘടന അറിയിച്ചു. കുമ്ബാര്‍ വര്‍ഷങ്ങളായി തുടരുന്ന പതിവ് രീതിയാണിതെന്ന് ഇരയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.കര്‍ണാടകയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം, ചാമരാജനഗര്‍ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ നിന്നും ഒരു ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ടാങ്ക് വൃത്തിയാക്കിയിരുന്നു.ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായ വിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ദലിത് യുവാക്കള്‍ ഗ്രാമത്തിലെ എല്ലാ വാട്ടര്‍ ടാങ്കുകളില്‍ നിന്നും വെള്ളം കുടിച്ച് പ്രതിഷേധിച്ചിരുന്നു.
കൂടാതെ, ടാങ്ക് പൊതു ഉപയോഗത്തിനുള്ളതാണെന്നും ആര്‍ക്കും ഇതില്‍ നിന്ന് വെള്ളം കുടിക്കാമെന്നും വ്യക്തമാക്കുന്ന ഒരു സന്ദേശവും ഉള്‍ക്കൊള്ളുന്ന ചിത്രവും വരച്ചു. അതുപോലെ, ഡിസംബറില്‍, ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് സ്ത്രീയെ ഒരു പുരോഹിതന്‍ നിഷ്കരുണം ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിലാണ് സംഭവം.
രാത്രിയില്‍ കോളജില്‍ കയറാന്‍ തടസമായ ഗേറ്റ് അടിച്ചുമാറ്റി വിദ്യാര്‍ഥി; ഒടുവില്‍ പൊലീസ് പിടിയില്‍
പാലക്കാട്: രാത്രിയില്‍ കോളജിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഗേറ്റുതന്നെ അടിച്ചുമാറ്റിയ വിദ്യാര്‍ഥി പിടിയില്‍.പാലക്കാട് ഗവ. വിക്ടോറിയ കോളജിലാണ് സംഭവം. ഒരാഴ്ച മുമ്ബാണ് ഗേറ്റ് അഴിച്ചുമാറ്റിയത്. ഈ ഗേറ്റ് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍നിന്ന് കണ്ടെത്തി. തടസ്സമൊഴിവാക്കാനാണ് ഇതു ചെയ്തതെന്നാണ് പിടയിലായ വിദ്യാര്‍ഥിയുടെ മൊഴി.
കോളജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടക്കുന്നതാണ് പതിവ്. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റ് കാണാതായതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥി കുടുങ്ങിയത്. കേസില്‍ നാല് പ്രതികളില്‍ ഒരാളാണ് അറസ്റ്റിലായത്. മൂന്നുപേര്‍ സംഭവത്തിനുശേഷം ഒളിവിലാണ്.