മംഗളൂരൂ: കോളജ് അധ്യാപികയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍ക്കി എസ് കോടിയിലെ ബി.വി.അമിതയാണ് (34) മരിച്ചത്.മംഗളൂറു വാമടപ്പദവിലെ കോളജില്‍ ഗസ്റ്റ് ലക്ചററാണ് അമിത. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ അമിത വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
12 വര്‍ഷം മുമ്ബ് വിവാഹിതയായ അവര്‍ക്ക് എട്ട് വയസുള്ള മകളുണ്ട്.കടുംകൈക്ക് പിന്നിലെ കാരണം അറിവായിട്ടില്ല.
ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്മെന്റ് എടുക്കാം; 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ / കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്.
ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ആശുപത്രിയിലെത്തി മടങ്ങുന്നതുവരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില് ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റ് എടുക്കാനും സാധിക്കും.
ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്ട്രേഷനുകള്‍ നടന്നിട്ടുണ്ട്. 32.40 ലക്ഷം (10.64 ശതമാനം) പെര്‍മെനന്റ് യുഎച്ച്ഐഡി രജിസ്ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്ക്കാലിക രജിസ്ട്രേഷനും നടത്തിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര് അഡ്വാന്‍സ്ഡ് അപ്പോയ്ന്റ്മെന്റഎടുത്തിട്ടുണ്ടെന്നും മന്ത്രി പറയുന്നു.’ഡിജിറ്റല്‍ ഹെല്‍ത്ത്’ സമയബന്ധിതമായി സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യവുമായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനവും യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്നും ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കിയിട്ടുണ്ടെന്നും വിപുലമായ ഇ സഞ്ജീവനി സേവനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.