യന്ത്രതകരാറുമൂലം വിമാനയാത്ര മുടങ്ങിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബോര്‍ഡിങ് പാസ് ലഭിക്കാന്‍ വൈകിയതിനാല്‍ യുവതിക്ക് ടിക്കറ്റെടുത്ത വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയും പുതിയ ടിക്കറ്റെടുക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ ടിക്കറ്റിന്റെ തുകയും കോടതി നടപടികളുടെ ചെലവും നഷ്ടപരിഹാരവും അടക്കം നല്‍കാനാണ് ഉപഭോക്തൃ കോടതി ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഉത്തരവിട്ടിരിക്കുന്നത്. ബെംഗളൂരു സ്വദേശിനിയായ 48കാരി രേവതി ആദിനാഥ് നാര്‍ദെക്കു ജോലിയുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് ഒന്നിന് അത്യാവശ്യമായി ഡല്‍ഹിയിലെത്തണമായിരുന്നു.
അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന രേവതി ഇന്‍ഡിഗോ ഫ്ളൈറ്റാണ് ബുക്ക് ചെയ്തിരുന്നത്. യാത്രക്കായി അന്നേദിവസം പുലര്‍ച്ചെ നാലുമണിക്ക് കെമ്പഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്റെ ഒരു ഗ്രൗണ്ട് സ്റ്റാഫ് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്ന് ബോര്‍ഡിങ് പാസെടുക്കാനായി രേവതിയോട് നിര്‍ദേശിച്ചു. പലതവണ ശ്രമിച്ചിട്ടും ബോര്‍ഡിങ് പാസ്, മെഷീനില്‍ നിന്ന് ലഭിച്ചില്ല. രേവതി ചെക്കിന്‍ കൗണ്ടറിലേക്കു തിരികെ ചെന്ന് പാസ് കിട്ടാത്ത കാര്യം അറിയിച്ചു.
അതോടെ അവര്‍ ഉടനെ ബോര്‍ഡിങ് പാസ് നല്‍കി. പിന്നീട് സുരക്ഷാ പരിശോധനകളെല്ലാം ചെയ്ത് ബോര്‍ഡിംഗ് ഗേറ്റിലേക്ക് രേവതി എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.അതോടെ അവിടത്തെ ഉദ്യോഗസ്ഥര്‍ രേവതിയെ തടഞ്ഞു. ഇന്‍ഡിഗോ വെന്‍ഡിങ് മെഷീന്റെ തകരാറ് കാരണമാണ് വൈകിയതെന്ന് രേവതി വ്യക്തമാക്കിയിട്ടും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിലായിരുന്നു ബോര്‍ഡിങ് ഗേറ്റിലെ ഉദ്യോഗസ്ഥര്‍. മാത്രമല്ല വൈകിയതു കാരണം രേവതിക്കു യാത്ര ചെയ്യാനുളള അനുമതി നിഷേധിക്കുകയും ചെയ്തു.
അതേസമയം ഡല്‍ഹിയിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ തന്നെ രേവതി അടുത്ത ഫ്ളൈറ്റ് ഉടനെ ബുക്ക് ചെയ്തു. 12,980 രൂപ അടച്ച് പുതിയ ഇന്‍ഡിഗോ ഫ്ളൈറ്റ് ടിക്കറ്റെടുത്താണ് രേവതി തുടര്‍ന്ന് ഡല്‍ഹിക്കു പോയത്. എയര്‍ലൈന്‍സിന്റെ മോശം സമീപനത്തിനെതിരെ പരാതികൊടുക്കാന്‍ അതോടെ രേവതി തീരുമാനിക്കുകയായിരുന്നു. തിരികെ ബെംഗളൂരുവില്‍ എത്തിയശേഷം രേവതി വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറെയും നോഡല്‍ ഓഫീസറെയും നേരില്‍ ചെന്നു കണ്ട് തന്റെ പരാതി അറിയിച്ചു.
മാത്രമല്ല എയര്‍ലൈന്‍സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. സ്ത്രീ യാത്രികര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു എയര്‍ലൈന്‍സിന്റെ ഭാഗത്തുനിന്നുളള സമീപനം. അവരുടെ വെന്‍ഡിങ് മെഷീന്‍ തകരാറ് കാരണം രേവതിക്ക് വീണ്ടും വന്‍തുക നല്‍കി ടിക്കറ്റെടുത്ത് യാത്രചെയ്യേണ്ടി വന്നത് എയര്‍ലൈന്‍സിന്റെ കെടുകാര്യസ്ഥതയായി കോടതി വിലയിരുത്തി. തുടര്‍ന്ന് രണ്ടാമത്തെ ടിക്കറ്റിനായി രേവതിക്ക് ചിലവായ 12,980 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരമായി 5,000 രൂപയും, കോടതി ചിലവുകള്‍ക്കായി 3,000 രൂപയും 45 ദിവസങ്ങള്‍ക്കുളളില്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
മൊബൈല്‍ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ കണ്ടെത്തി; ഒടുവില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ അറിയാമോ ? എങ്കില്‍ അത് നമ്മള്‍ ഇടയ്ക്കിടെ കയറി സ്ക്രോള്‍ ചെയ്യുന്ന ഫേസ്ബുക്ക് തന്നെയാണെന്നാണ് മുന്‍ ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍.ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരനായിരുന്ന ജോര്‍ജ് ഹേവാര്‍ഡാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ജോര്‍ജ് പരാതിയും നല്കി. ഗുരുതര ആരോപണമാണ് ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.
ഡാറ്റാ സെയിന്റിസ്റ്റായിരുന്ന ജോര്‍ജ് ആപ്പില്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്‌ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി മനപൂര്‍വം ഊറ്റുന്നുണ്ട്. “നെഗറ്റീവ് ടെസ്റ്റിങ്” എന്ന പേരില്‍ യൂസര്‍മാരില്‍ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.ആപ്പിനുള്ളിലെ ഫീച്ചറുകള്‍ പരിശോധിക്കുക, പ്രശ്നങ്ങള്‍ പഠിക്കുക എന്നിവയ്ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഫേസ്ബുക്കിനെ “നെഗറ്റീവ് ടെസ്റ്റിങ്” സഹായിക്കുന്നു.
ആപ്ലിക്കേഷന്റെ വേഗത, ചിത്രങ്ങള്‍ ലോഡാകുന്ന വേഗത എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന കാലത്ത് തന്നെ ജോര്‍ജ് ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33 കാരനായ ജോര്‍ജിനെ നെഗറ്റീവ് ടെസ്റ്റിങ്ങില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് പിരിച്ചുവിട്ടത്.കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ സജീവ ഉപയോക്താക്കളുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നത്.
ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞിരുന്നു. 2022 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണിത്. 2021 ഡിസംബറിലെ കണക്കനുസരിച്ച് 1.93 ബില്യണില്‍ നിന്ന് 2022 ഡിസംബറായപ്പോഴേക്കും പ്രതിദിന സജീവ ഉപയോക്താക്കളില്‍ നാല് ശതമാനം വര്‍ധനവുണ്ടായി.ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് 2022 ഡിസംബറില്‍ ലോകമെമ്ബാടുമുള്ള സജീവ ഉപയോക്താക്കളുടെ വളര്‍ച്ചയനുസരിച്ച് മുന്നില്‍ ഉള്ളത്.