Home Featured Union Budget 2023: വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും

Union Budget 2023: വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും

by admin

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ

സ്വര്‍ണ്ണം

വെള്ളി

ഡയമണ്ട്

സിഗരറ്റ്

വസ്ത്രം

വില കുറയുന്നവ

മൊബൈല്‍ ഫോണ്‍

ടിവി

ക്യാമറ ലെന്‍സ്

ലിഥിയം ബാറ്ററി

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി

ഹീറ്റിംഗ് കോയില്‍

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങള്‍:

മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി

157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും

ഗോത്ര വിഭാഗങ്ങള്‍ക്ക് 15000 കോടി

തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം

രാജ്യത്ത് മൂലധന നിക്ഷേപം കൂടി

ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും

റെയില്‍വേക്ക് 2.4 ലക്ഷം കോടി

എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍

.പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും.

5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും.

കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും

കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.

പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും.

സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.

നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന 4. o ആരംഭിക്കും.

പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.

വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

പ്രാദേശിക ടൂറിസം വികസനത്തിനായി ‘ ദേഖോ അപ്നാ ദേശ് ‘ തുടരും

അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.

ആരും പട്ടിണി കിടക്കില്ല’; പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി

ദില്ലി: പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ച് നിർമ്മല സീതാരാമൻ. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക. 

രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2023-ലും ഉയർന്ന തോതിലുള്ള ഭക്ഷ്യ ദൗർബല്യവും ഉണ്ടായേക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. ഏകദേശം 800 ദശലക്ഷം ആളുകൾക്ക് ഇതുമൂലം സഹായം ലഭിക്കും. ഒരാൾക്ക് പ്രതിമാസം  അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013 പ്രകാരമുള്ള പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണ്.

28 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയാതായി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതുവരെ പദ്ധതിക്ക് സർക്കാരിന്റെ മൊത്തം സാമ്പത്തിക ബാധ്യത 3.91 ലക്ഷം കോടി രൂപയാണ് 

ക്ഷേമപദ്ധതിക്ക് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ), അന്തോദയ അന്ന യോജന, മുൻഗണനാ കുടുംബങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)  ഉൾപ്പെടെയുള്ള  പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നു.

ഏറ്റവും പുതിയ വിപുലീകരണം പദ്ധതിയുടെ  ഏഴാം ഘട്ടമായിരിക്കും. ഇതിന് മുൻപ് 020 ഏപ്രിൽ മുതൽ 2020 നവംബർ വരെ ഒന്നും നാടും ഘട്ടങ്ങളും   2022 മാർച്ച് വരെ 11 മാസം മൂന്നും നാലും ഘട്ടങ്ങളും ഏപ്രിൽ 2022 മുതൽ സെപ്റ്റംബർ 2022 വരെ അഞ്ചും ആരും ഘട്ടങ്ങളും പിന്നിട്ടു. 

You may also like

error: Content is protected !!
Join Our WhatsApp Group