Home Featured ബെംഗളൂരു: കേരളത്തിലേക്ക് കൂടുതൽ എസി, നോൺ എസി സ്ലീപ്പർ ബസ് സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്ക് കൂടുതൽ എസി, നോൺ എസി സ്ലീപ്പർ ബസ് സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്ക് അടുത്ത മാസത്തോടെ കർണാടക ആർടിസി കൂടുതൽ എസി, നോൺ എസി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കും. ഇതോടെ മലബാർ മേഖലയിലേക്കുള്ള കർണാടകയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം 6 ആകും. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു നോൺ എസി സ്ലീപ്പറും മൈസൂരുവിൽ നിന്നു കോഴിക്കോട് വഴി എറണാകുളത്തേക്ക് എസി സ്ലീപ്പർ സർവീസുമാണ് ആരംഭിക്കുന്നത്.

കൂടാതെ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് എസി മൾട്ടി ആക്സിൽ സ്ലീപ്പർ (അംബാരി ഡ്രീം ക്ലാസ്) സർവീസുകളും തുടങ്ങും. നിലവിൽ കർണാടക ആർടിസി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ എസി സ്ലീപ്പർ ബസുകളും കാസർകോട്ടേക്ക് ഒരു എസി, ഒരു നോൺ എസി സ്ലീപ്പർ സർവീസും നടത്തുന്നുണ്ട്.

വോൾവോയുടെ 14.5 മീറ്റർ നീളം വരുന്ന ബിഎസ് 6 സിരീസിലെ 20 എസി മൾട്ടി ആക്സിൽ ബസുകളും ലേയ്ലൻഡിന്റെ 40 നോൺ എസി സ്ലീപ്പർ ബസുകളും ഫെബ്രുവരി ആദ്യവാരം ബെംഗളൂരുവിലെത്തും. സംസ്ഥാന ബജറ്റിന് മുന്നോടിയായി ബസുകൾ നിരത്തിലിറങ്ങും.

അനങ്ങാതെ കേരള ആർടിസി:കർണാടക ആർടിസി കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുമ്പോഴും കേരള ആർടിസിക്ക് മലബാർ മേഖലയിലേക്ക് സ്ലീപ്പർ സർവീസില്ല.കെ സ്വിഫ്റ്റിന്റെ 8 എസി മൾട്ടി ആക്സിൽ ഗജരാജ സ്ലീപ്പർ സർവീസുകൾ കഴിഞ്ഞ വർഷം ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും എല്ലാം തെക്കൻ കേരളത്തിലേക്കാണ്. 4 എണ്ണം തിരുവനന്തപുരത്തേക്കും 4 എണ്ണം എറണാകുളത്തേക്കും.

സിംഗിൾ ആക്സിൽ എസി, നോൺ എസി സ്ലീപ്പർ ബസുകൾ കേരള ആർടിസിക്ക് ഇല്ലാ അതും തിരിച്ചടിയാണ്.കോഴിക്കോട്ടേക്കു താമരശ്ശേരി ചുരത്തിലൂടെയും കണ്ണൂരിലേക്ക് മാക്കൂട്ടം ചുരം വഴിയും നീളം കുടിയ എസി മൾട്ടി ആക്സിൽ സ്ലീപ്പർ സർവീസുകൾ ഓടിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളും പ്രതിസന്ധിയായി.സ്വകാര്യ ബസുകൾ ഇടക്കാലത്ത് മൾട്ടി ആക്സിൽ ബസുകൾ ഓടിച്ചിരുന്നെങ്കിലും പിന്നീട് നിർത്തി.

നന്നായി പാചകം ചെയ്യാനറിയുന്ന ഒരാളെ ജോലിക്ക് വേണം, മാസ ശമ്ബളം നാലരലക്ഷം രൂപ, താമസവും ഭക്ഷണവും ഫ്രീ, ഒപ്പം മറ്റ് ആനുകൂല്യങ്ങളും

റിയാദ്: നന്നായി ആഹാരം ഉണ്ടാക്കാനറിയാമോ? എങ്കില്‍ മാസം നാലര ലക്ഷം രൂപ ശമ്ബളമായി ലഭിക്കും. ഇതിന് പുറമേ ഭക്ഷണവും താമസവും ഫ്രീ.ഒപ്പം മറ്റുചില അലവന്‍സുകളും. ജോലിചെയ്യേണ്ട സ്ഥലം എവിടെയെന്നറിഞ്ഞാല്‍ ആദ്യം ഞെട്ടും, പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഫുട്ബാള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിലെ വീട്ടിലാണ് ജോലിചെയ്യേണ്ടത്. വീട്ടിലേക്ക് വിദഗ്ദ്ധനായ ഒരു പാചകക്കാരനെ വേണമെന്ന് മുമ്ബുതന്നെ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുവരെയും കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. പരസ്യം കണ്ട് പലരും വരുന്നുണ്ടെങ്കിലും അവരെയൊന്നും താരത്തിന് ബോധിച്ചില്ലെന്നാണ് അറിയുന്നത്. ക്രിസ്റ്റ്യാനോയും പങ്കാളി ജോര്‍ജിനിയ റോഡ്രിഗസും മുന്നോട്ടുവയ്ക്കുന്ന ഡിമാന്‍ഡുകള്‍ മൂലമാണ് പാചകക്കാരനെ കിട്ടാത്തത്.താരത്തിന്റെ റിട്ടയര്‍മെന്റ് ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പടുകൂറ്റന്‍ വീടിന്റെ നിിര്‍മ്മാണം പോര്‍ച്ചുഗലില്‍ പുരോഗമിക്കുകയാണ്. വരുന്ന ജൂണില്‍ താമസം തുടങ്ങാനാണ് തീരുമാനം. അപ്പോഴാണ് പാചകക്കാരന്റെ ആവശ്യം.

പോര്‍ച്ചുഗീസ് വിഭവങ്ങള്‍ക്കൊപ്പം വിദേശി വിഭവങ്ങളും നന്നായി പാചകം ചെയ്യുന്ന ആളായിരിക്കണം. ഇതിനൊപ്പം പലതരം സീഫുഡുകളും നന്നായി പാചകം ചെയ്യണം. ഒപ്പം റൊണാള്‍ഡോയുടെ പ്രിയ വിഭവമായ സുഷിയും ഉണ്ടാക്കാനറിയണം. ഇത്രയുമാണ് പ്രധാന ഡിമാന്‍ഡുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group