ബംഗളൂരു: പെരുമാറ്റം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടിസം ബാധിച്ച യുവാവിനെ മെട്രോസ്റ്റേഷനില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപണം.23 കാരനായ ബംഗളൂരു സ്വദേശിക്കാണ് നാദപ്രഭു കെംപഗൗഡ മെട്രോസ്റ്റേഷന് ജീവനക്കാരില്‍ നിന്ന് അപമര്യാദയായ പെരുമാറ്റം നേരിടേണ്ടി വന്നത്.യുവാവ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരികെ വരും വഴിയാണ് മെട്രോയില്‍ കയറാനെത്തിയത്.
എന്നാല്‍ സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ കോളറില്‍ പിടിച്ച് സ്റ്റേഷന് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവാവ് അസാധാരണമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു നടപടി.ഭാഗ്യവശാല്‍ യുവാവിന് വീണ്ടും മെട്രോസ്റ്റേഷനിലെത്താനും വീട്ടിലേക്ക് പോകാന്‍ ട്രെയിന്‍ പിടിക്കാനുമായി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ചപ്പോള്‍ അദ്ദേഹത്തിന് പരിക്കുകള്‍ ഏറ്റിട്ടുണ്ട്.വലിച്ചിഴക്കുന്നതിനിടെ കൈപലയിടത്തും തട്ടി മുഴച്ചിട്ടുണ്ടെന്ന് പിതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
തന്റെ മകന് വ്യത്യസ്തമായാണ് പെരുമാറുക. കാരണം അവന് ഓട്ടിസമുണ്ട്. എന്നാല്‍ അത് അവനോട് മോശമായി പെരുമാറാനുള്ള കാരണമല്ല. മെട്രോ സ്റ്റേഷന് കൈകാര്യം ചെയ്യുന്നവര്‍ ശരിയായ രീതിയില്‍ പെരുമാറണം. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവരുമായി ഇടപഴകുമ്ബോള്‍ അക്കാര്യത്തെ കുറിച്ച് നല്ല ബോധ്യം വേണമെനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോ സ്റ്റേഷന്റെ സ്റേറഷന് കണ്ട്രോളര് സംഭവത്തില്‍ മാപ്പു പറഞ്ഞെങ്കിലും കുറ്റക്കാരെ സസ്പെന്‍ഡ് ചെയ്യുകയോ അവര്‍ക്കെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൈസൂരുവിലെ കൊലയാളി പുലി വലയിലായി; ആശ്വാസത്തോടെ നാട്ടുകാര്‍
മൈസൂരു: മൈസൂരു നിവാസികള്‍ക്ക് ആശ്വാസമായി കൊലയാളി പുലി പിടിയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്.ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു.അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു.
അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു