തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാന്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഡെലിവറി ആപ്പുകളെയാണ്. ഓർഡർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ സാധനം നമ്മുടെ കയ്യിലെത്തും. അത്തരത്തില്‍ ഒരു യുവതി സ്വിഗ്ഗിയുടെ ഗ്രോസറി ആപ്പായ ഇന്‍സ്റ്റാമാര്‍ട്ട് വഴി സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പാഡിന്‍റെ പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും ഉണ്ടായിരുന്നുവെന്ന് സന്തോഷം പങ്കുവയ്ക്കുകയാണ് യുവതി. ഇത് കണ്ട് ശരിക്കും സര്‍പ്രൈസ് ആയിപോയെന്നാണ് യുവതി പറയുന്നത്.
തന്‍റെ ട്വിറ്ററിലൂടെ ആണ് യുവതി ഇക്കാര്യം പങ്കുവച്ചത്. സമീറ എന്ന യുവതിയാണ് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒപ്പം ചോക്ലേറ്റ് കുക്കീസും കിട്ടിയെന്ന സന്തോഷം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വിഗ്ഗിയാണോ കടക്കാരനാണോ, ഇതാരാണ് ചെയ്തത് എന്ന് അറിയില്ല എന്നും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും യുവതിയുടെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിരവധി പേരാണ് യുവതിയുടെ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. തങ്ങള്‍ക്കും ഇത്തരത്തില്‍ സമ്മാനങ്ങള്‍ കിട്ടിയുണ്ടെന്നും ഇതൊക്കെ അവരുടെ സാധനങ്ങളുടെ പ്രൊമോഷനാണെന്നും ആണ് പലരുടെയും അഭിപ്രായം. എന്തായാലും സമീറയുടെ ട്വീറ്റിന് സ്വിഗ്ഗി കെയര്‍സും പ്രതികരണം അറിയിച്ചു. ‘നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു സമീറാ’ എന്നാണ് ഇതിന് സ്വിഗ്ഗി കെയര്‍സ് മറുപടി നല്‍കിയത്.
വിവാഹമോചന വാര്‍ഷികം ആഘോഷിച്ച് യുവതി, കുറിപ്പ് വൈറല്‍
മുംബൈ: ഇന്ത്യയില്‍ യുവതലമുറയുടെ ഇടയില്‍ വിവാഹമോചനം വര്‍ദ്ധിച്ച് വരികയാണ്. പരസ്പപര സഹകരണമില്ലായ്മയും, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിന് എളുപ്പം വഴിവെയ്ക്കുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിവാഹമോചിതയായെന്നു കരുതി സങ്കടപ്പെടുകയോ വിഷമിച്ചിരിക്കുകയോ ചെയ്യുന്നില്ല.
ഇതിന് ഒരു ഉദാഹരണമാണ് വിവാഹമോചനം നേടിയ ഒരു യുവതി തന്റെ വിവാഹമോചനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ച സംഭവം. അത് വൈറലും ആയി. സ്വാതന്ത്ര്യത്തിന്റെ നാല് വര്‍ഷം എന്ന് പറഞ്ഞാണ് യുവതി ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്.
2019 -ലാണ് എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നിട്ടും യുവതി വിവാഹമോചനവുമായി മുന്നോട്ട് പോയത്. ശാശ്വതി ശിവ എന്നാണ് യുവതിയുടെ പേര്. കോപ്പി റൈറ്റര്‍ കൂടിയാണ് യുവതി. ഒരിടത്തിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ചിത്രമാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം വിവാഹമോചനത്തിന്റെ വാര്‍ഷികത്തെ divorce-sary എന്നും അവര്‍ പറയുന്നുണ്ട്.
ലിങ്ക്ഡ്‌ഇന്‍ പോസ്റ്റില്‍ 2019 -ല്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷമുള്ള മനോഹരമായ യാത്രയെ കുറിച്ചും ശാശ്വതി പറയുന്നുണ്ട്. നാല് വര്‍ഷം മുമ്ബ് ഈ ദിവസം ഞാന്‍ വിവാഹമോചനം നേടി. എല്ലാ വര്‍ഷവും, ഈ ദിവസം ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനമായിട്ടാണ് ഓര്‍ക്കുന്നത്, അത് എനിക്ക് വളരെ അത്യാവശ്യമായിരുന്നു. ജീവിതത്തോട് നന്ദി തോന്നാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ കടന്നുപോയിട്ടില്ല എന്നും അവള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.